സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Friday, February 26, 2021 10:33 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ല​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ സ്കൂ​ൾ സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി ഹോ​ളി​ക്യൂ​ൻ​സ് പ്രോ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നി തോ​മ​സ് സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഫി​ലോ ക്രി​സ്റ്റി സി​എ​ംസി, ഹെ​ഡ്മി​സ്ട്ര​സ് ലി​ജി സെ​ബാ​സ്റ്റ്യ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നോ സ​മാ​ധാ​ന പ​ഠ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നോ ഉ​ള്ള ശ്ര​മ​ങ്ങ​ളെ​യും യോ​ഗം അ​പ​ല​പി​ച്ചു.

പ​രി​ക്കേറ്റു

തു​റ​വൂ​ർ: അ​മി​തവേ​ഗ​ത്തി​ലെ​ത്തി​യ സ്കൂ​ട്ട​ർ ഗു​ഡ്സ് ഓ​ട്ടോ​യി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് തോ​പ്പി​ൽ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ലെ​യി​സ(30)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് പ​ള്ളി​ത്തോ​ട് ചെ​ല്ലാ​നം തീ​ര​ദേ​ശ​റോ​ഡി​ലായിരു​ന്നു അ​പ​ക​ടം.