പു​ത്ത​ൻ​കാ​വ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം
Friday, February 26, 2021 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മാ​വേ​ലി​ക്ക​ര കോ​ഴ​ഞ്ചേ​രി റോ​ഡി​ലെ പു​ത്ത​ൻ​കാ​വ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽനി​ന്നും 3.36 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പ​ത്ത​ര മീ​റ്റ​ർ വീ​തി​യി​ൽ ഗ്യാ​രേ​ജ് വേ​യും ഒ​ന്ന​രമീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ട​ര മീ​റ്റ​ർ വീ​തി​യി​ലും ഒ​രു സ്പാ​നോ​ട് കൂ​ടി 15 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മാ​വേ​ലി​ക്ക​ര കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ പ​ച്ചീ​ത്ത​ക്ക​ണ്ടം തോ​ടി​നു കു​റു​കെ 1918ൽ ​നി​ർ​മി​ച്ച പ​ഴ​യ പാ​ലം വീ​തി​ക്കു​റ​വും ന​ട​പ്പാ​ത​യു​ടെ അ​ഭാ​വ​വും കാ​ല​പ്പ​ഴ​ക്കം മൂ​ല​മു​ണ്ടാ​യ ബ​ല​ക്ഷ​യ​വും മൂ​ലം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് പു​തി​യ പാ​ല​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ച​ത്. പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ പാ​ലം പൊ​ളി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.