പൈ​പ്പ് പൊ​ട്ട​ൽ: അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു
Friday, February 26, 2021 10:33 PM IST
അ​ന്പ​ല​പ്പു​ഴ: കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ്‌ലൈ​ൻ പൊ​ട്ടി​യ ഭാ​ഗ​ത്ത് റോ​ഡു​പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. അ​ഞ്ചു​മീ​റ്റ​റോ​ളം ഭാ​ഗ​ത്താ​ണ് റോ​ഡ് പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ഇ​തി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ത​ക​ഴി ജം​ഗ്ഷ​നി​ൽ പൈ​പ്പ് പൊ​ട്ടി വ​ൻ തോ​തി​ൽ വെ​ള്ളം പാ​ഴാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പ​ന്പിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​നു ശേ​ഷം അ​ന്പ​തി​ലേ​റെ ത​വ​ണ​യാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. ത​ക​ഴി​യി​ൽ 1400 മീ​റ്റ​ർ ഭാ​ഗ​ത്ത് ഗു​ണ നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് സ്ഥാ​പി​ച്ച​താ​ണ് ഇ​വ തു​ട​ർ​ച്ച​യാ​യി പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല​ട​ക്ക​മു​ള്ള​വ​ർ​ക്ക് കു​ടി​വെ​ള്ളവി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.