പാ​ച​ക​വാ​ത​ക സ​ബ്സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് എം​പി
Friday, February 26, 2021 10:41 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ യാ​തൊ​രു ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും ന​ൽ​കാ​തെ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മു​ത​ൽ നി​ർ​ത്ത​ലാ​ക്കി​യ പാ​ച​ക​വാ​ത​ക സ​ബ്സി​ഡി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ച്ച് സ​ബ്സി​ഡി തു​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ച​ക വാ​ത​ക സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി​യി​ട്ടി​ല്ല എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് സ​ബ്സി​ഡി തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ന​ൽ​കു​ന്നി​ല്ലെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തോ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​ശീ​ല​ന ക്യാ​ന്പി​ന് തു​ട​ക്കം

ആ​ല​പ്പു​ഴ: ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദേ​ശീയ സ​ബ് ജൂ​ണി​യ​ർ കേ​ര​ള ടീ​മി​ന്‍റെ ഹോ​ക്കി പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു.
ആ​ല​പ്പു​ഴ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു, കേ​ര​ള ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സി.​ടി. സോ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
ആ​ല​പ്പു​ഴ ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​യ റൈ​സ​ൽ, ന​വാ​സ് ബ​ഷീ​ർ, സു​നി​ൽ ജോ​ർ​ജ്, സി​ജീ​ഷ് വ​ർ​ഗീ​സ്, ഹീ​രാ​ലാ​ൽ, വ​ർ​ഗീ​സ് പീ​റ്റ​ർ, ഷാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 20 കു​ട്ടി​ക​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കോ​ച്ച് ജോ​ഷ് ആ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.