ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിലവിലുള്ള വോട്ടർ രജിസ്റ്റർ പ്രകാരമുള്ള വോട്ടർമാരുടെ എണ്ണം 17,44,587 ആണ്. ഇതിൽ 8,33,125 പുരുഷൻമാരും 9,11,459 വനിതകളും മൂന്ന് ട്രാൻസ് ജെൻഡേഴ്സുമാണുള്ളത്. അരൂർ നിയമസഭാ മണ്ഡലത്തിൽ 95723 പുരുഷ വോട്ടർമാരും 1,00382 വനിത വോട്ടർമാരും ഉൾപ്പടെ 19,6105 പേരാണുള്ളത്. ചേർത്തല മണ്ഡലത്തിൽ 1,00,951 പുരുഷ വോട്ടർമാരും 1,07,760 സ്ത്രീ വോട്ടർമാരുമുൾപ്പടെ 2,08,711 വോട്ടർമാരാണ് ഉള്ളത്. ആലപ്പുഴ മണ്ഡലത്തിൽ 95,190 പുരുഷ വോട്ടർമാരും 1,01,018 സ്ത്രീ വോട്ടർമാരുമുൾപ്പടെ 1,96,208 വോട്ടർമാരുണ്ട്.
അന്പലപ്പുഴ മണ്ഡലത്തിൽ 84,362 പുരുഷ വോട്ടർമാരും 89,657 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറുമുൾപ്പടെ 1,74,020 പേരും കുട്ടനാട് മണ്ഡലത്തിൽ 79,865 പുരുഷ വോട്ടർമാരും 85,392 സ്ത്രീ വോട്ടർമാരുമുൾപ്പടെ 1,65,257 പേരും ഹരിപ്പാട് മണ്ഡലത്തിൽ 90,246 പുരുഷ വോട്ടർമാരും 1,01,853സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറുമുൾപ്പടെ 1,92,100 പേരും കാർത്തികപ്പള്ളി മണ്ഡലത്തിൽ 98,358 പുരുഷ വോട്ടർമാരും 1,10,261 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറുമുൾപ്പടെ 2,08,620 പേരും മാവേലിക്കര മണ്ഡലത്തിൽ 93,184 പുരുഷ വോട്ടർമാരും 1,07,040 സ്ത്രീ വോട്ടർമാരുമുൾപ്പടെ 2,00,224പേരും ചെങ്ങന്നൂർ മണ്ഡലത്തിൽ 95,246 പുരുഷ വോട്ടർമാരും 1,08,096 സ്ത്രീ വോട്ടർമാരുമുൾപ്പടെ 2,03,342 വോട്ടർമാരുമാണുള്ളത്. സ്ത്രീ വോട്ടർമാരാണ് ഇത്തവണയും കൂടുതൽ. പുരുഷ വോട്ടർമാരെക്കാൾ 78,334 സ്തീ വോട്ടർമാർ അധികമാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണത്തേക്കാൾ 39,172 വോട്ടർമാരുടെ വർധനയാണ് ഇത്തവണത്തെ വോട്ടർ പട്ടികപ്രകാരമുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ നിയമസഭാമണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം ചുവടെ. അരൂർ (1,89,936), ചേർത്തല(2,05,507), ആലപ്പുഴ(1,93,812), അന്പലപ്പുഴ(1,70,806), കുട്ടനാട്(1,62,962), ഹരിപ്പാട്(1,86,164), കായംകുളം(2,01,806), മാവേലിക്കര(1,95,294), ചെങ്ങന്നൂർ(1,99,128).