എ​രു​വ കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ എ​ള്ളു​കൃ​ഷി​ക്ക് വി​ത്തു​വി​ത​ച്ചു
Sunday, February 28, 2021 10:31 PM IST
കാ​യം​കു​ളം: എ​രു​വ കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ എ​ള്ളുകൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.​ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ദേ​വ​ഹ​രി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​രു​വ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തിന്‍റെ ആ​റാ​ട്ടു​കു​ള​ക്ക​ട​വി​ന് സ​മീ​പം ത​രി​ശു​കി​ട​ന്ന സ്ഥ​ല​ത്ത് എ​ള്ളു​കൃ​ഷി ആ​രം​ഭി​ച്ച​ത്.
സി​പി​സി​ആ​ർ​ഐ യു​ടെ ഫാ​ർ​മർ​ ഫ​സ്റ്റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​ഭ​വ​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​ക​മ്മി​റ്റി​ക​ളു​ടേ​യും ഉ​ത്സ​വ ക​മ്മി​റ്റി​ക​ളു​ടേ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഏ​ക​ദേ​ശം ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ടി​എം​വി-6 എ​ന്ന ഇ​ന​ത്തി​ൽ​പെ​ട്ട എ​ള്ള് വി​ത​ച്ച​ത്. മൂ​ന്നു​മാ​സ​ത്തി​ന് ശേ​ഷം വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി.ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​വി. മു​ര​ളി പ​ച്ചം​കു​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ഹ​രി​പ്പാ​ട് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി.​ബൈ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. ഉ​ഷ, വാ​ർ​ഡ് മെ​ന്പ​ർ ഐ. ​ജ​യ​കു​മാ​രി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷാ​മി​ല സി​യാ​ദ്, അ​ന്പി​ളി ഹ​രി​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ ബാ​ബു​ക്കു​ട്ട​ൻ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.