ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കാൻ അവസരം. നാളെ മുതൽ 31 വരെ ഓരോ വാർഡിലെയും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തി ഉദ്യോഗസ്ഥർ നികുതി സ്വീകരിക്കും. രാവിലെ 10 മുതൽ 2 വരെയാണ് സമയം. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
തീയതിയും വാർഡും സ്ഥലവും ചുവടെ: രണ്ടിനും മൂന്നിനും തുന്പോളി ആയുർമിത്ര, സിവിൽ സ്റ്റേഷൻ കൗണ്‍സിലറുടെ വസതി, എ.എൻ. പുരം നന്ദാവനം ടിഡി നഴ്സറി സ്കൂൾ, സീവ്യു ലിയോതേർട്ടീന്ത് എൽപി സ്കൂൾ. നാലിനും അഞ്ചിനും കൊറ്റംകുളങ്ങര കാളാത്ത്എസ്എൻഡിപി ഹാൾ, വട്ടയാൽ വലിയകുളം ടിഎംഎ ഓഡിറ്റോറിയം, കളപ്പുര ധർമനിലയം ഹാൾ, കറുകയിൽ കളരിക്കൽ സലഫി ജുമാ മസ്ജിദ് അങ്കണം. ആറിനും ഏഴിനും കൈതവന കൗണ്‍സിലറുടെ വസതി, ലജനത്ത് കൗണ്‍സിലറുടെ ഓഫീസ്, പവർഹൗസ് കൗണ്‍സിലറുടെ ഓഫീസ്, മുല്ലക്കൽ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. എട്ടിനും ഒന്‍പതിനും കൊമ്മാടി വായനശാല, ബീച്ച് അരേജന സംഘം ഓഫീസ്, എസ്എൻഡിപി ഓഫീസ്, തിരുവന്പാടി വിജ്ഞാന പ്രദായനി ഗ്രന്ഥശാല, തോണ്ടൻകുളങ്ങര കൈചൂണ്ടി സിൽവർ സ്റ്റാർ ക്ലബ്. 10നും 11നും കൊറ്റംകുളങ്ങര പകൽ വീട്, മുല്ലാത്തു നൂറിൽ ഹുദാ മദ്രസ, സ്റ്റേഡിയം ഇർഷാദ് പള്ളി ഓഡിറ്റോറിയം, എംഒ ജവഹർബാലഭവൻ. 12നും 13നും ജനറൽ ഹോസ്പിറ്റലിനു പിറകുവശത്തുള്ള അങ്കണവാടി, വലിയകുളം സോമന്റെ വസതി, ചാത്തനാട് വായനശാല, വഴിച്ചേരി ഹെൽത്ത് ഓഫീസ്.
14നും 15നും ആറാട്ടുവഴി ശ്രീനാരായണ ഭജനസംഘം വായനശാല, റെയിൽവേ സ്റ്റേഷൻ ചിൽഡ്രൻസ് ലൈബ്രറി, പഴവീട് യുപി സ്കൂൾ, ജില്ലാ കോടതി ശ്രീനാരായണ ഗുരുസ്മാരക യുവജനസംഘം. 16നും 17നും വടിക്കാട് ടൗണ്‍ എൽപി സ്കൂൾ, കുതിരപ്പന്തി കൗണ്‍സിലറുടെ ഓഫീസ് . മന്നത്തുപോള ഭാഗം ജെബി സ്കൂൾ, ഇരവുകാട് ടെന്പിൾ ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, 18നും 19നും തിരുമല ഇഡി എൽപി സ്കൂൾ, വലിയമരം ഇർഷാദ് മദ്രസ ഓഡിറ്റോറിയം, മംഗലം ട്രാവൻകൂർ കയർ സൊസൈറ്റി, കാഞ്ഞിരംചിറ വികസന വായനശാല. 20നും 21നും സക്കറിയ ബസാർ കുന്നുംപുറം മദ്രസഹാൾ, ഹൗസിംഗ് കോളനി കൗണ്‍സിലറുടെ വസതി, കിടങ്ങാംപറന്പ് ഭജനമഠം കമ്യൂണിറ്റി ഹാൾ, ആശ്രമം ത്രിവേണി വായനശാല.
22നും 23നും വാടക്കൽ കൗണ്‍സിലറുടെ വസതി, കാളാത്തു ഗംഗ റീഡിംഗ്റൂം, സനാതനപുരം കൗണ്‍സിലറുടെ വസതി, കളർകോട് കുമാര വൈജയന്തി വായനശാല. 24നും 25നും ആലിശേരി ആലിശേരി ഭജനമഠം, പള്ളാത്തുരുത്തി ഗുരുമന്ദിരം ഗാന്ധി വിലാസം പാലം, പൂന്തോപ്പ് ഗവണ്മെന്റ് യുപി സ്കൂൾ, തത്തംപള്ളി കൗണ്‍സിലറുടെ ഓഫീസ്. 26നും 27നും അവലൂക്കുന്ന് ഇന്ദിരാ ജംഗ്ഷൻ സിഡിഎസ് ഓഫീസ്, ഗുരുമന്ദിരം എസ്എൻഡിപി ഹാൾ, നെഹ്റുട്രോഫി ചെഗ്വേര ജെട്ടിക്ക് സമീപം വടക്കേക്കര. 28ന് കനാൽ അക്ഷരവേദി വായനശാല.