വി​ജ​യ​യാ​ത്ര നാ​ളെ ആ​ല​പ്പു​ഴ​യി​ൽ
Monday, March 1, 2021 10:49 PM IST
ആ​ല​പ്പു​ഴ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര നാ​ളെ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 9.30ന് ​ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ത​ണ്ണീ​ർ​മു​ക്ക​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി ഗോ​പ​കു​മാ​ർ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. വാ​സു​ദേ​വ​ൻ, ഡി. ​അ​ശ്വ​നി​ദേ​വ്, ദേ​ശീ​യ സ​മി​തി അം​ഗം വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​ൽ​ക്കും. ആ​ദ്യ സ്വീ​ക​ര​ണകേ​ന്ദ്ര​മാ​യ തു​റ​വൂ​രി​ൽ 10.30 ന് ​എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് 12ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ പോ​പ്പി​ഗ്രൗ​ണ്ടി​ലും നാലി​ന് ഹ​രി​പ്പാ​ട് കെഎ​സ്ആ​ർ​ടി​സി​ക്കു സ​മീ​പ​വും അ​ഞ്ചി​ന് മാ​വേ​ലി​ക്ക​ര ബു​ദ്ധ ജ​ംഗ്ഷ​നി​ലും സ്വീ​ക​ര​ണം ന​ല്കും.
ആ​റി​ന് ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സ​മാ​പ​നസ​മ്മേ​ള​നം യു​വ​മോ​ർ​ച്ച ദേ​ശീ​യാ​ദ്ധ്യ​ക്ഷ​ൻ തേ​ജ​സ്വി സൂ​ര്യ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്രമ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​ഖ്യപ്ര​സം​ഗം ന​ട​ത്തും.
തു​റ​വൂ​രി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​നം ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യും ആ​ല​പ്പു​ഴ​യി​ൽ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ശോ​ഭാ സു​രേ​ന്ദ്ര​നും ഹ​രി​പ്പാ​ട് കേ​ന്ദ്രവി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും മാ​വേ​ലി​ക്ക​ര​യി​ൽ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ശ്, ജോ​ർ​ജ് കു​ര്യ​ൻ, പി. ​സു​ധീ​ർ, ജി. ​രാ​മ​ൻ നാ​യ​ർ, വി.​വി. രാ​ജ​ൻ, എ​സ്. സു​രേ​ഷ്, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​ര​ഘു​നാ​ഥ്, സ​ന്ദീ​പ് വാ​ര്യ​ർ, ഒ.​എം. ശാ​ലീ​ന, സ​ന്ദീ​പ് വാ​ച​സ്പ​തി, പി.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. വി​ജ​യ യാ​ത്ര​യെ ജി​ല്ല​യി​ലേ​ക്കു വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.