കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ​യാ​ത്ര​യ്ക്ക് ജി​ല്ല​യി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്രയ്ക്ക് ജി​ല്ല​യി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം. രാ​വി​ലെ ത​ണ്ണീ​ർ​മു​ക്ക​ത്തുനി​ന്നും ജി​ല്ലാ-​സം​സ്ഥാ​ന നേ​താ​ക്ക​ൾ ജാ​ഥ​യെ വ​ര​വേ​റ്റു. തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ആ​ദ്യ സ്വീ​ക​ര​ണ സ്ഥ​ല​മാ​യ തു​റ​വൂ​രി​ലെ​ത്തി. ക​ർ​ഷ​ക മോ​ർ​ച്ച നേ​താ​വ് ജ​യ​സൂ​ര്യ​ൻ ആ​ദ്യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന​ത്തെ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ അ​പ്ര​സ​ക്ത​മാ​യെ​ന്നും അ​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി​യി​ലേ​ക്ക് ജ​ന​ങ്ങ​ൾ ഒ​ഴി​കി​യെ​ത്തു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ ധ​ന​മ​ന്ത്രി വി​നാ​ശ​ക​ര​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പൊ​തു​വാ​യ നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു എ​ന്നും ആ​രോ​പി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, തേ​ജ​സ്വി സൂ​ര്യ, എം.​ടി. ര​മേ​ശ്, വി.​വി. രാ​ജ​ൻ, വെ​ള്ളി​യാം​കു​ളം പ​ര​മേ​ശ്വ​ര​ൻ, കെ. ​സോ​മ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ, പ​ദ്മ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ വി​വി​ധ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി. വ​നി​താ​പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ​ നി​രത​ന്നെ യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി. തു​റ​വൂ​ർ, ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ജി​ല്ല​യി​ലെ സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ങ്ങ​ൾ.