ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്നും നാ​ളെ​യും വാ​ക്സി​ൻ ന​ൽ​കും
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ലെ വി​വി​ധ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ നി​ല​വി​ൽ വി​വി​ധ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​ൾ​പ്പെടെ 85 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്നും നാ​ളെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വി​ട​ങ്ങ​ളി​ൽ കാ​ത്തി​രി​പ്പ് ഇ​ല്ലാ​തെ വാ​ക്സി​ൻ ന​ൽ​കും. ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​കും. തെര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു ഘ​ട്ട വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് നേ​ര​ത്തെ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ നേ​ര​ത്തെ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ത​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള ഏ​തെ​ങ്കി​ലും വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യി വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ര​ണ്ടു​ദി​വ​സം ജീ​വ​ന​ക്കാ​ർ​ക്കു പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന​യും ല​ഭി​ക്കും. വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ സ​ർ​ക്കാ​ർ ഐ​ഡി കാ​ർ​ഡി​നു പു​റ​മേ മ​റ്റേ​തെ​ങ്കി​ലും ഫോ​ട്ടോ ഐ​ഡി​യു​മാ​യി വേ​ണം ഹാ​ജ​രാ​കേ​ണ്ട​ത്. വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് എ​ല്ലാ ജീ​വ​ന​ക്കാ​രി​ലും എ​ത്തി​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
എ​ല്ലാ ജീ​വ​ന​ക്കാ​രും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം ആ​റി​നു ത​ന്നെ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0477-2239999 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സം നാ​നൂ​റ് പേ​ർ​ക്കും മ​റ്റി​ട​ങ്ങ​ളി​ൽ ദി​നം​പ്ര​തി 100 പേ​ർ​ക്കു​മാ​യി ദി​വ​സം പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ​പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. എ​ല്ലാ പി​എ​ച്ച്സി​ക​ൾ, എ​ല്ലാ സി​എ​ച്ച്സി​ക​ൾ, ഡി​സ്ട്രി​ക്ട് ഹെ​ഡ് ക്വാ​ർട്ടേ​ഴ്സ് ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, ഡ​ബ്ല്യൂ ആ​ൻ​ഡ് സി ​ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​രു​ന്ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ന് ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണമെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ബി​നോ​യ്, വി​വി​ധ ആ​രോ​ഗ്യ വി​ഭാ​ഗം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.