പെ​യ്ഡ് ന്യൂ​സ്: മാ​ധ്യ​മ നി​രീ​ക്ഷ​ണ​ത്തി​നു സ​മി​തി
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ സ​ർ​ട്ടി​ഫൈ ചെ​യ്യാ​നും അ​ച്ച​ടി-​ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ണം ന​ൽ​കി വാ​ർ​ത്ത​ക​ൾ (പെ​യ്ഡ് ന്യൂ​സ്) പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സം​പ്രേ​ഷ​ണം-​പ്ര​ക്ഷേ​പ​ണം ന​ട​ത്തു​ക​യോ ചെ​യ്യു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നും ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ക്സ് ജോ​സ​ഫ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ വി. ​അ​ജി ജേ​ക്ക​ബ് കു​ര്യ​ൻ, ഫീ​ൽ​ഡ് എ​ക്സി​ബി​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ.​സി. പൊ​ന്നു​മോ​ൻ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​യു. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സ​മി​തി​യം​ഗ​ങ്ങ​ളും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​അ​രു​ണ്‍​കു​മാ​ർ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​ണ്.
മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലി​രി​ക്കു​ന്പോ​ൾ സ്ഥാ​നാ​ർ​ഥിക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും കേ​ബി​ൾ ചാ​ന​ലു​ക​ൾ, റേ​ഡി​യോ, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളും സി​നി​മ തി​യ​റ്റ​റു​ക​ളും വ​ഴി പ​ര​സ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം-​പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ശ്രാ​വ്യ-​ദൃ​ശ്യ പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും സ​മി​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.