രാ​ഷ്‌ട്രീയപാ​ർ​ട്ടി​ക​ൾ​ക്ക് യോ​ഗ​ങ്ങ​ൾ​ക്കായി പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കും
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ രാഷ്‌ട്രീയപാ​ർ​ട്ടി​ക​ൾ​ക്ക് യോ​ഗ​ങ്ങ​ൾ ചേ​രാ​നു​ള്ള പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ചു ന​ൽ​കും. ജി​ല്ല​യി​ലെ ഒ​ന്പ​ത് നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള തെര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​കും ഇ​ങ്ങ​നെ സ്ഥ​ല​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി ഓ​രോ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലും സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ൽ​കാ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന റി​ട്ടേണി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
അ​തത് നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ൽ തെര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, ബൂ​ത്ത് മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ എ​ന്നി​വ വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മൂ​ന്നു​പേ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ക്കും. വോ​ട്ട​ർ​മാ​രെ തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ര​ണ്ടു​പേ​ർ, വോ​ട്ട​ർ​മാ​രു​ടെ ക്യൂ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​ത്. അങ്കണ​വാ​ടി അ​ധ്യാ​പ​ക​ർ, ആ​ശാപ്ര​വ​ർ​ത്ത​ക​ർ അ​ല്ലെ​ങ്കി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് സ​മ​യ ബ​ന്ധി​ത​മാ​യി സം​ഘ​ടി​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല​ക്യ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഇ​ല​ക്ഷ​ൻ) ജെ. ​മോ​ബി, ഇ​ല​ക‌്ഷ​ൻ സൂ​പ്ര​ണ്ട് അ​ൻ​വ​ർ, റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.