മോ​ക്ക് പോ​ൾ ന​ട​ത്തി
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച 241 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളി​ലെ മോ​ക്ക് പോ​ൾ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റി​ന്‍റെ​യും രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി. രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു പി.​ജെ. കു​ഞ്ഞു​മോ​ൻ (സി​പി​എം), എ​സ്എ അ​ബ്ദു​ൽ സ​ലാം ലെ​ബ്ബ (മു​സ്‌ലിം ലീ​ഗ്) എ​ന്നി​വ​ർ മോ​ക്ക് പോ​ൾ ചെ​യ്തു. ജി​ല്ല​യി​ലാ​കെ 4025 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ, 3454 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ, 3809 വി ​വി പാ​റ്റ് മെ​ഷീ​നു​ക​ൾ എ​ന്നി​വ​യാ​ണ് നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.