ചേ​ർ​ത്ത​ല​യി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം ക​ന​ക്കും
Wednesday, March 3, 2021 10:03 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ ത​ങ്ങ​ളു​ടെ പോ​രാ​ളി​ക​ൾ ആ​രാ​കു​മെ​ന്നത് ഇ​രു​മു​ന്ന​ണി​ക​ളും വിവരം ഇ​തു​വ​രെ പു​റ​ത്തുവി​ട്ടി​ല്ലെ​ങ്കി​ലും മ​ത്സ​രം ക​ടു​ത്തതാ​യി​രി​ക്കു​മെ​ന്ന കാ​ര്യം ര​ണ്ടു​മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ൾ സ​മ്മ​തി​ക്കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ലം ഇ​ത്ത​വ​ണ എ​ങ്ങ​നെ​യും തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് യു​ഡി​എ​ഫ്. ചേ​ർ​ത്ത​ല​യി​ൽ ഇ​ക്കു​റി ചെ​റു​പ്പ​ക്കാ​രു​ടെ പോ​രാ​ട്ട​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള സൂ​ച​ന. മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന സി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ ചെ​റു​പ്പ​ക്കാ​ര​നെ​ത്ത​ന്നെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക ഘ​ട​കം. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം പി. ​പ്ര​സാ​ദ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ൽ. അ​തേ​സ​മ​യം പി. ​തി​ലോ​ത്ത​മ​ന് ഒ​രു​പ്രാ​വ​ശ്യം​കൂ​ടി അ​വ​സ​രം ന​ല്ക​ണ​മെ​ന്ന എ​സ്എ​ൻ​ഡി​പി നേ​താ​വി​ന്‍റെ ആ​വ​ശ്യ​വും ഇ​തേ താ​ത്പ​ര്യ​വുമായി ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക​ഘ​ട​ക​ത്തി​ലെ ചി​ല പ്ര​വ​ർ​ത്ത​ക​രു​ടെ താ​ത്പ​ര്യ​വും പാ​ർ​ട്ടി പ​രി​ഗ​ണി​ച്ചാ​ൽ തി​ലോ​ത്ത​മ​നു ത​ന്നെ ന​റു​ക്കു​വീ​ഴും.
യു​ഡി​എ​ഫി​ൽ ശ​ര​ത്തി​ന്‍റെ പേ​രി​നാ​ണ് മു​ൻ​തൂ​ക്ക​മെ​ങ്കി​ലും സി.​കെ. ഷാ​ജി​മോ​ഹ​ന്‍റെ​യും രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ​യും പേ​രു​ക​ൾ കൂ​ടി പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​തു​കൊ​ണ്ട് പോ​രാ​ളി​യെ​ക്കു​റി​ച്ച് അ​വ​സാ​ന നി​മി​ഷം​വ​രെ സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തു​ക​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം. ഇ​തി​നി​ട​യി​ൽ വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്രീ​തി​ക്കാ​യി ഡി. ​സു​ഗ​ത​നെ​യും ചേ​ർ​ത്ത​ല​യി​ൽ നി​ർ​ത്തി​ക്കൂ​ടെ​ന്നി​ല്ല. അ​തേ​സ​മ​യം ചേ​ർ​ത്ത​ല പി​ടി​ച്ചെ​ടു​ക്കാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​വി​നെ ചേ​ർ​ത്ത​ല​യി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്ത​മാ​ണ്. കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ കാ​ലു​വാ​രു​ന്നു​വെ​ന്ന ചീ​ത്ത​പ്പേ​ര് ഒ​ഴി​വാ​ക്കാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ​ത്ത​ന്നെ ചേ​ർ​ത്ത​ല​യി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ് ഈ ​ആ​വ​ശ്യ​ത്തി​നു പി​ന്നി​ൽ.
എ​ൻ​ഡി​എ​യി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പി.​എ​സ്. രാ​ജീ​വ​ന് കി​ട്ടി​യ 19,614 വോ​ട്ടു​ക​ൾ വ​ർ​ധി​പ്പി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്. പ​ക്ഷേ, അ​ന്നു മ​ത്സ​രി​ച്ച രാ​ജീ​വ​ൻ ഇ​ന്ന് ബി​ഡി​ജെഎ​സി​ന്‍റെ എ​തി​ർ​പാ​ള​യ​ത്തി​ലാ​യ​ത് വെ​റും രാ​ഷ്ട്രീ​യം മാ​ത്ര​മാ​യി ബി​ജെ​പി കാ​ണു​ന്നി​ല്ല. ബി​ജെ​പി-​ബി​ഡിജെഎ​സ് ബ​ന്ധം മ​ണ്ഡ​ല​ത്തി​ൽ അ​ത്ര സു​ഖ​മ​ല്ലാ​ത്ത​തും ബി​ജെ​പി ക്യാ​ന്പി​ൽ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യും പ​ട്ട​ണ​ക്കാ​ട്, വ​യ​ലാ​ർ, ക​ട​ക്ക​ര​പ്പ​ള്ളി, ചേ​ർ​ത്ത​ല തെ​ക്ക്, ത​ണ്ണീ​ർ​മു​ക്കം, ക​ഞ്ഞി​ക്കു​ഴി, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചേ​ർ​ത്ത​ല മ​ണ്ഡ​ലം. 2011ലാ​ണ് ചേ​ർ​ത്ത​ല മ​ണ്ഡ​ലം പു​തി​യ രൂ​പ​ത്തി​ൽ നി​ല​വി​ൽ വ​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ക​രു​ത്ത​രാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ, വ​യ​ലാ​ർ ര​വി, സി.​കെ. ച​ന്ദ്ര​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ത്ത​ല​യെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു മു​ന്ന​ണി​യോ​ടും പ്ര​ത്യേ​ക മ​മ​ത പു​ല​ർ​ത്താ​ത്ത​താ​ണ് ചേ​ർ​ത്ത​ല​യു​ടെ സ​മീ​പ​നം. സം​സ്ഥാ​ന രൂ​പ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷം ന​ട​ന്ന ആ​ദ്യ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ക​മ്യൂ​ണി​സ്റ്റു പാ​ർ​ട്ടി​യെ വ​രി​ച്ചു. ര​ണ്ടു ത​വ​ണ​യും കോ​ണ്‍​ഗ്ര​സി​ലെ സു​ബ്ര​ഹ്മ​ണ്യ​ൻ​പി​ള്ള​യെ​യാ​ണ് ഗൗ​രി​യ​മ്മ തോ​ല്പി​ച്ച​ത്. 1965ൽ ​കോ​ണ്‍​ഗ്ര​സി​ലെ പി.​എ​സ്. കാ​ർ​ത്തി​കേ​യ​നെ​യും സി​പി​എ​മ്മി​ലെ എ​ൻ.​പി. ത​ണ്ടാ​രെയും മ​റി​ക​ട​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സി.​വി. ജേ​ക്ക​ബ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. 1967ൽ ​എ​ൻ.​പി. ത​ണ്ടാ​രി​ലൂ​ടെ സി​പി​എം മ​ണ്ഡ​ലം തി​രി​ച്ചുപി​ടി​ച്ചു. കോ​ണ്‍​ഗ്ര​സി​ലെ കെ.​ആ​ർ. ദാ​മോ​ദ​ര​നെ​യാ​ണ് തോ​ല്പി​ച്ച​ത്. 1970ൽ 360 ​വോ​ട്ടു​ക​ൾ​ക്ക് എ​ൻ.​പി. ത​ണ്ടാ​രെ തോ​ല്പി​ച്ച് എ.​കെ. ആ​ന്‍റ​ണി മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ച്ചു. 77ൽ ​കോ​ണ്‍​ഗ്ര​സ് എം.​കെ. രാ​ഘ​വ​നി​ലൂ​ടെ നി​ല​നി​ർ​ത്തി. എ​ൻ.​പി. ത​ണ്ടാ​ർ ത​ന്നെ​യാ​യി​രു​ന്നു എ​തി​രാ​ളി. മു​ന്ന​ണി ബ​ന്ധ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ 1980 ൽ ​സി​പി​എം പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ജ​ന​താ പാ​ർ​ട്ടി​യി​ലെ ജോ​സ​ഫ് മാ​ത്ത​നെ സി​പി​ഐ​യു​ടെ പി.​എ​സ്. ശ്രീ​നി​വാ​സ​ൻ തോ​ല്പി​ച്ചു. എ​ന്നാ​ൽ, 1982ൽ ​പി.​എ​സ്. ശ്രീ​നി​വാ​സ​നെ തോ​ല്പി​ച്ച് വ​യ​ലാ​ർ ര​വി നി​യ​മ​സ​ഭ​യി​ലെ​ത്തി. 87ൽ ​സി.​കെ. ച​ന്ദ്ര​പ്പ​നെ തോ​ല്പി​ച്ച് വ​യ​ലാ​ർ ര​വി വി​ജ​യ​മാ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ 1991ൽ ​വ​യ​ലാ​ർ ര​വി​യെ തോ​ല്പി​ച്ച സി.​കെ. ച​ന്ദ്ര​പ്പ​ൻ വീ​ണ്ടും മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ​ത്താ​ക്കി. 1996ലും 2001​ലും സി​പി​ഐ​യി​ലെ സി.​കെ. ച​ന്ദ്ര​പ്പ​നെ തോ​ല്പി​ച്ച് എ.​കെ. ആ​ന്‍റ​ണി വീ​ണ്ടും എ​ത്തി. എ​ന്നാ​ൽ 2006ൽ ​കോ​ണ്‍​ഗ്ര​സി​ലെ സി.​കെ. ഷാ​ജി​മോ​ഹ​നെ തോ​ല്പി​ച്ച് പി. ​തി​ലോ​ത്ത​മ​ൻ മ​ണ്ഡ​ലം വീ​ണ്ടും സി​പി​ഐയു​ടെ ക​ര​ങ്ങ​ളി​ലെ​ത്തി​ച്ചു. 2011ൽ ​മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി ഉ​ട​ച്ചു വാ​ർ​ത്ത​പ്പോ​ഴും പി. ​തി​ലോ​ത്ത​മ​ൻ വി​ജ​യ​മാ​വ​ർ​ത്തി​ച്ചു. ജെഎ​സ്എ​സി​ലെ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യെ​യാ​യി​രു​ന്നു തോ​ല്പി​ച്ച​ത്. അ​തേ​സ​മ​യം 2016 ൽ ​പി.​ തി​ലോ​ത്ത​മ​ൻ ശ​ര​ത്തി​ന്‍റെ മു​ന്നി​ൽ സ്വ​ല്പം വി​യ​ർ​ത്തു. അ​തേ​സ​മ​യം ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞ​ടു​പ്പു​ഫ​ലം എ​ൽ​ഡി​എ​ഫ് ക്യാ​ന്പി​ന് ഉ​യ​ർ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് നോ​ക്കി​ക്കാ​ണു​ന്ന​ത്.
ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ 1,00,951 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,07,760 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ൾ​പ്പെടെ 2,08,711 വോ​ട്ട​ർ​മാ​രാ​ണുള്ള​ത്. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ർ​ത്ത​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 2,05,507 വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ വോ​ട്ട​ർ​മാ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ ഇ​ത് വ​ർ​ധി​ച്ച് 2,08,711 ആ​യി. ഇ​തോ​ടെ ജി​ല്ല​യി​ലെ ഏ​റ്റ​വും അ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ലം കൂ​ടി​യാ​ണ് ചേ​ർ​ത്ത​ല.