നെ​ല്ലുസം​ഭ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ പ​ക​പോ​ക്ക​ൽ ന​ട​ത്തു​ന്നുവെന്ന്
Wednesday, March 3, 2021 10:05 PM IST
ആ​ല​പ്പു​ഴ:​ നെ​ല്ലുസം​ഭ​ര​ണം സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ ഏൽപ്പിക്കാ നുള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ക​ർ​ഷ​ക സ​മ​രമുണ്ടായപ്പോൾ സർക്കാരിനു മുട്ടുമടക്കേണ്ടിവന്നതിന്‍റെ പ​ക​പോ​ക്കലാണോ പു​ഞ്ചകൃ​ഷി​യു​ടെ നെ​ല്ലുസം​ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ഈ​ർ​പ്പത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്നും സം​ശ​യി​ക്കേ​ണ്ടിയിരി​ക്കു​ന്നുവെന്ന് കർഷക കോൺഗ്രസ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​ന്പ​ൻ. കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​ക്ക​ളു​ടെയും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെ​ല്ലുസം​ഭ​ര​ണ വേ​ള​യി​ൽ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഈ​ർ​പ്പത്തി​ന്‍റെ അ​ള​വ് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. പ​ല​യി​ട​ത്തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ല​ഭ്യ​തക്കുറ​വ് മു​ത​ലെ​ടു​ത്ത് പാ​ട​ശേ​ഖ​രസ​മി​തി​യും ഏ​ജ​ന്‍റുമാ​രു​മാ​യി ചേ​ർ​ന്ന് തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ന്നു. ചൂ​ഷ​ണം ഒ​ഴി​വാ​ക്കി നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും സ​ർ​ക്കാ​ർ ത​യാറാ​ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥിച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സിബി മൂ​ലംകു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ചി​റ​പ്പു​റ​ത്ത് മു​ര​ളി, ടി​റ്റോ ഏ​ബ്ര​ഹാം, ജോ​ബി​ൽ പെ​രു​മാ​ൾ, എ​ൻ. സ്വാ​മി​നാ​ഥ​ൻ, ബി​ജു വ​ലി​യവീ​ട് എ​ന്നി​വ​ർ പ്രസംഗിച്ചു.