മ​നു​ഷ്യ​ർ മൂ​ല്യ​ബോ​ധ​മു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്
Wednesday, March 3, 2021 10:05 PM IST
മാ​വേ​ലി​ക്ക​ര: മൂ​ല്യ​ബോ​ധ​മു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളാ​യി മ​നു​ഷ്യ​ർ മാ​റ​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത . മാ​വേ​ലി​ക്ക​ര പീ​റ്റ് മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ​ഞ്ച​ദി​ന സ​ഹ​വ​ർ​ത്തി​ത്വ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​റി വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​റി​യാ​മ്മ മാ​ത്യു, പ്ര​ഫ. ബോ​ബി ഉ​മ്മ​ൻ കു​ര്യ​ൻ, റ​വ. സാം ​ടി. മാ​ത്യു, കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​രി​യ ചെ​റി​യാ​ൻ, ഡോ. ​സോ​ണി മേ​രി വ​ർ​ഗീ​സ്, ഡോ. ​ആ​ലി മോ​ളി വ​ർ​ഗീ​സ്, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി എ​ൽ​ദോ ജി. ​റോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന:
അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​രം ന​ട​ത്തി

തു​റ​വൂ​ർ: അ​രൂർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യും, കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേയും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​ര​വും ന​ട​ത്തി. അ​രൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മ​ിറ്റി പ്ര​തീ​കാ​ത്മ​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രു​ത്തി കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. അ​രൂർ പ​ള്ളി​യു​ടെ മു​ന്നി​ൽ ന​ട​ന്ന​അ​ടുപ്പു​കൂ​ട്ട​ൽ സ​മ​രം പാ​ച​കം ചെ​യ്ത് പി.​ആ​ർ. സോ​മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടം​തു​രു​ത്ത് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്യാ​ടി​പു​ര​യി​ട​ത്തി​ൽ ന​ട​ത്തി​യ അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.