ബ്ലൂ ​എ​ക്ക​ണോ​മി ദേ​ശീ​യ ന​യ​രേ​ഖ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Wednesday, March 3, 2021 10:05 PM IST
ആ​ല​പ്പു​ഴ: ക​ട​ലി​ലും തീ​ര​ദേ​ശ​ത്തും വ​ൻതോ​തി​ലു​ള്ള വി​ദേ​ശ വി​ദേ​ശ മൂ​ല​ധ​നം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ബ്ലൂ ​എ​ക്ക​ണോ​മി ദേ​ശീ​യ ന​യ​രേ​ഖ (ക​ര​ട്) പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ത്സ്യത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പി​ന്നാ​ലെ ക​ട​ലും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​താ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​ര​ക്ക​ട​ലി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​കാ​ശം പോ​ലും ക​വ​ർ​ന്നെ​ടു​ക്കു​ന്ന രേ​ഖ ക​ഴി​ഞ്ഞ 17ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേശി​ക്കു​ക​യും ചെ​യ്ത​തുത​ന്നെ ഗൂ​ഢനീ​ക്ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നായി ആ​റി​ന് സം​സ്ഥാ​ന​ത്താ​കെ മ​ത്സ്യത്തൊഴി​ലാ​ളി സം​ര​ക്ഷ​ണ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.