നഷ്‌ടക്കണക്കെടുത്തിട്ട് ഏഴു മാസം; കർഷകർക്ക് ഇൻഷ്വറൻസ് തുക കിട്ടിയില്ല
Thursday, March 4, 2021 10:40 PM IST
കോ​​​ട്ട​​​യം: നെ​​​ൽ​​​കൃ​​​ഷി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ര​​​ണ്ടാം വി​​​ള​​​വെ​​​ടു​​​പ്പി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പി​​​എം​​​എ​​​ഫ്ബി​​​വൈ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​ർ​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​നി​​​യും ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. 2020 ഓ​​​ഗ​​​സ്റ്റി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ ര​​​ണ്ടാം കൃ​​​ഷി ന​​​ശി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണ് ഏ​​​ഴു​​​മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക ല​​​ഭി​​​ക്കാ​​​ത്ത​​​ത്. ഒ​​​രു സെ​​​ന്‍റ് മു​​​ത​​​ൽ ര​​​ണ്ടു ഹെ​​​ക്‌​​​ട​​​ർവ​​​രെ കൃ​​​ഷി ഭൂ​​​മി​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് കേ​​​ന്ദ്രം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​കർക്കാ​​​യി പ്ര​​​ത്യേ​​​കം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണ് ഈ ​​​പ​​​ദ്ധ​​​തി.
ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യു​​​ള്ള പ്രീ​​​മ​​​ിയം തു​​​ക​​​യി​​​ൽ 40 ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര​​​വും 40 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും 20 ശ​​​ത​​​മാ​​​നം ക​​​ർ​​​ഷ​​​കനും വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു വ്യ​​​വ​​​സ്ഥ. ഒ​​​രു ഹെ​​​ക്‌​​​ട​​​റി​​​ന് ക​​​ർ​​​ഷ​​​ക​​ൻ അ​​​ട​​​യ്ക്കേ​​​ണ്ട വ​​​ിഹി​​​തം 1600 രൂ​​​പ​​​യാ​​​ണ്. കൃ​​​ഷി ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ ഹെ​​​ക്‌​​​ട​​​റി​​​ന് 80,000 രൂ​​​പ​​​വ​​​രെ ല​​​ഭി​​​ക്കും. ന​​​ഷ്‌​​​ടം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്താ​​​ൽ 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ണം ക​​​ർ​​​ഷ​​​ക​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ എ​​​ത്തു​​​മെ​​​ന്നു പ​​​ദ്ധ​​​തി ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്നു​​​ണ്ട്. വി​​​ത ക​​​ഴി​​​ഞ്ഞ് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ന​​​ഷ്‌​​​ടം സം​​​ഭ​​​വി​​​ച്ചാ​​​ൽ മൊ​​​ത്തം തു​​​ക​​​യു​​​ടെ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​നും 35 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞാ​​​ൽ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​നും കൊ​​​യ്ത്തി​​​നോ​​​ട് അ​​​ടു​​​ത്താ​​​ണെ​​​ങ്കി​​​ൽ മു​​​ഴു​​​വ​​​ൻ തു​​​ക​​​യ്ക്കും ക​​​ർ​​​ഷ​​​ക​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം ക​​​ർ​​​ഷ​​​ക​​​രാ​​​ണ് പ്രീ​​​മി​​​യം അ​​​ട​​​ച്ച് പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.
വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു​​​ശേ​​​ഷം 2020 ഓ​​​ഗ​​​സ്റ്റി​​​ൽത​​​ന്നെ അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി ചി​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​തം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​ഞ്ഞു. ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​​ഹി​​​ത​​​ത്തി​​​നൊ​​​പ്പം കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​വും ഫ​​​ണ്ടി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ഹി​​​തം അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തെ​​​ന്നു ക​​​ർ​​​ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സം​​​സ്ഥാ​​​ന വി​​​ഹി​​​തം ഏ​​​ഴ​​​ര​​​ക്കോ​​​ടി രൂ​​​പ​​​യോ​​​ളം വ​​​രും.
ര​​ണ്ടാം കൃ​​ഷി ന​​ഷ്‌​​ട​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് തു​​ക ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ കൊ​​ള്ള​​പ്പ​​ലി​​ശ​​യ്ക്കു ക​​ടം വാ​​ങ്ങി​​യാ​​ണു പ​​ല​​രും ഇ​​ത്ത​​വ​​ണ പു​​ഞ്ചകൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, വ്യാ​​പ​​കമാ​​യി മു​​ഞ്ഞ ബാ​​ധി​​ച്ച​​തോ​​ടെ അ​​തി​​ൽ നി​​ന്നു കാ​​ര്യ​​മാ​​യ വി​​ള​​വ് കി​​ട്ടാ​​നു​​ള്ള സാ​​ധ്യ​​ത​​യും ഇ​​ല്ലാ​​താ​​യി. അ​​തേ​​സ​​മ​​യം കീ​​ട​​ബാ​​ധ​​യു​​ണ്ടെ​​ങ്കി​​ലും ഉ​​ള്ള നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻപോ​​ലും പ​​ണ​​മി​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണു ക​​ർ​​ഷ​​ക​​ർ. കൊ​​യ്ത്തി​​നും ലോ​​ഡിം​​ഗി​​നും മ​​റ്റു​​മാ​​യി ഏ​​ക്ക​​റി​​ന് പ​​തി​​നാ​​യി​​രം രൂ​​പ​​യെ​​ങ്കി​​ലും ചെ​​ല​​വ് വ​​രും. ഇ​​തി​​നൊ​​പ്പം മി​​ല്ലു​​കാ​​ർ നെ​​ല്ലെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കാ​​ത്ത​​തും പ്ര​​ശ്ന​​മാ​​യി. താ​​ര​​യു​​ടെ പേ​​രും പ​​റ​​ഞ്ഞാ​​ണു മി​​ല്ലു​​കാ​​ർ വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. പ​​ല ക​​ർ​​ഷ​​ക​​രും പാ​​ട​​ത്ത് ത​​ന്നെ നെ​​ല്ല് മൂ​​ട​​ിയി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മ​​ഴ​​യു​​ടെ സൂ​​ച​​ന കൂ​​ടി ക​​ണ്ട​​തോ​​ടെ അ​​വ​​രു​​ടെ ആ​​ധി ഇ​​ര​​ട്ടി​​ച്ചു.