സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
Friday, March 5, 2021 10:24 PM IST
ആ​ല​പ്പു​ഴ: ക​ട​ലും ക​ട​ൽ​ത്തീ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് എ​ന്ന പേ​രി​ൽ കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക കൗ​ണ്‍​സി​ലു​മാ​യി ചേ​ർ​ന്നു ത​യാ​റാ​ക്കി​യി​ട്ടു​ള്ള ബ്ലൂ ​ഇ​ക്കോ​ണ​മി ക​ര​ടു ന​യ​രേ​ഖ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​നും അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​വ​സ​രം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ത്തോ​ലി​ക്ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
സ​മു​ദ്ര​സ​ന്പ​ത്തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗ​വും സ​മു​ദ്ര​മ​ലി​നീ​ക​ര​ണം ത​ട​യ​ലും ന​ല്ല നി​ർ​ദേ​ശ​ങ്ങ​ളാ​ണെ​ങ്കി​ലും തീ​ര​ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കേ​ണ്ട​താ​യു​ണ്ട്. അ​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ള്ള രീ​തി​യി​ൽ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നെ​ല്ലാം ആ​വ​ശ്യ​മാ​യ സാ​വ​കാ​ശ​ത്തി​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യു​ള്ള പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്ക​രി​ക്കേ​ണ്ട​തെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും കേ​ന്ദ്ര​സ​മി​തി അ​റി​യി​ച്ചു.
ആ​ശ​ങ്ക​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​നും ക​ത്ത​യ​ച്ച​താ​യും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.
പ്ര​സി​ഡ​ന്‍റ് ഫാ. ​സ്റ്റീ​ഫ​ൻ എം. ​പു​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ഡെ​ന്നി ആ​ന്‍റ​ണി, ക്ലീ​റ്റ​സ് വെ​ളി​യി​ൽ, ടി.​സി. പീ​റ്റ​ർ​കു​ട്ടി, ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീ​ട്ടി​ൽ, തോ​മ​സ് കൂ​ട്ടു​ങ്ക​ൽ, സി.​എ​സ്. ജോ​സ​ഫ്, ജോ​യി പ​ണി​ക്ക​വീ​ട്ടി​ൽ, രാ​ജു പ​ന​യ്ക്ക​ൽ, ജെ​യിം​സ് വ​ടു​ത​ല​പ്പ​റ​ന്പ്, ഉ​മ്മ​ച്ച​ൻ പു​തു​പ്പ​റ​ന്പ്, ഇ.​എം. മാ​ർ​ട്ടി​ൻ, കെ.​എം ജോ​സ്, പോ​ൾ ഗൃ​ഗ​റി, ജോ​ണ്‍​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.