ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന്
Friday, March 5, 2021 10:24 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്ത​ലി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ ജ​സ്റ്റീ​സ് വി​ജി​ല​ൻ​സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം പു​റ​ന്പോ​ക്കു ഭൂ​മി​യും കൈ​യേ​റു​ന്ന ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ര​ങ്ങേ​റു​ക​യാ​ണ്.
ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​വെ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തെ​ന്ന് ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നീ​ഷ് കോ​യി​ക്ക​ൽ, ബൈ​ജു മേ​നാ​ച്ചേ​രി, ഷ​മീ​ർ​മോ​ൻ മു​ഹ​മ്മ​ദ്, മു​ഹ​സി​ൻ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​രൂ​ക്കു​റ്റി​യി​ൽ എ​ട്ടു സെ​ന്‍റു​വ​രു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേറി​യി​രി​ക്കു​ന്ന​ത്. ഇ​തു​കാ​ട്ടി ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​പ​ക്ഷം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​വാ​നും ഫോ​റം തീ​രു​മാ​നി​ച്ചു.