ഫൊ​റോ​നാ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം
Friday, March 5, 2021 10:26 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഇ​ന്നു ന​ട​ക്കും. സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ രാ​വി​ലെ 9.30 നാ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം ആർച്ച്ബിഷപ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നം​ഗം ബി​ന്ദു എം. ​തോ​മ​സ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ് വ​ഴീ​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാളെമു​ത​ൽ

കു​ന്നം​ക​രി: ബ്ര​ദേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി.​ടി. ഉ​മ്മ​ൻ​സാ​ർ തു​രു​ത്തു​മാ​ലി​ൽ സ്മാ​ര​ക വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഏ​ഴു​മു​ത​ൽ 14 വ​രെ കു​ന്നം​ക​രി മോ​ഴ​ച്ചേ​രി ഫാ​ക്ട​റി ഫ്ള​ഡ്‌ലിറ്റ് മൈ​താ​ന​ത്തി​ൽ ന​ട​ക്കും. ജേ​താ​ക്ക​ൾ​ക്ക് 25,000 രൂ​പ​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്ക് 15,000 രൂ​പ​യും സ​മ്മാ​നം ന​ല്കും. വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യുംക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ജി കി​ഴ​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ജു തു​രു​ത്തി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. 14നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം മേ​ധാ​വി അ​ജ​യ് ജോ​യി സ​മ്മാ​ന​ദാ​നം ന​ട​ത്തും. രാ​മ​ങ്ക​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​വി. ദി​പി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.