മ​ഖാം ഉ​റൂ​സ് ഇ​ന്നു തു​ട​ങ്ങും
Wednesday, April 7, 2021 9:53 PM IST
ആ​ല​പ്പു​ഴ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ല​പ്പു​ഴ മ​ഖാ​മി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന സ​യ്യി​ദ് അ​ഹ്മ​ദ് മ​ഹ്ദ​ലി ത​ങ്ങ​ളി​ന്‍റെ 217-ാമ​ത് ഉ​റൂ​സ് മു​ബാ​റ​ക് ഇ​ന്നു തു​ട​ങ്ങും. ​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 9ന് ​മ​സ്താ​ൻ പ​ള്ളി​യി​ൽനി​ന്നു ടൂ ​വീ​ല​ർ സി​യാ​റ​ത്ത് പ​താ​ക യാ​ത്ര നടത്തും. കൊ​ടി​യേറ്റ്, ഹാ​ശി​മി ഉ​ല​മാ സം​ഗ​മം, ഖ​ത്മു​ൽ ഖു​ർ​ആ​ൻ, ബു​ർ​ദ മ​ജ്ലി​സ്, ഉ​റൂ​സ് സ​മാ​പ​ന ദു​ആ സ​മ്മേ​ള​നം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും. സ​യ്യി​ദ് ജു​നൈ​ദ് ത​ങ്ങ​ൾ ഐ​ദ​റൂ​സി കൊ​ടിയേ​റ്റ് നിർവഹിക്കും. ഉ​ല​മാ കോ​ൺ​ഫ​റ​ൻ​സ് പി.കെ. ബാ​ദ്ഷ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ടി. സി​റാ​ജു​ദ്ദീ​ൻ ഹാ​ശി​മി ആ​ല​പ്പു​ഴ, ഹാ​ഫി​സ് സ്വ​ഫ്വാ​ൻ ഹാ​ശി​മി വ​യ​നാ​ട് എ​ന്നി​വ​ർ ദ​അ​വ​ത്തും സം​ബാ​ധ​ന​വും അ​വ​ത​രി​പ്പി​ക്കും.