കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ മെ​ഗാ ക്യാ​മ്പ് കാവാലത്ത്
Wednesday, April 7, 2021 9:53 PM IST
മ​ങ്കൊ​മ്പ്: 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ൻ ക്യാ​മ്പ് ഇന്നു കാ​വാ​ല​ത്തു ന​ട​ക്കും. രാ​വി​ലെ 9 മു​ത​ൽ രണ്ടുവ​രെ കാ​വാ​ലം ഗ​വ.​ എ​ൽപി ​സ്‌​കൂ​ളി​ലാ​ണ് ക്യാ​മ്പ്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലു​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​താ​ണ്.

ടേ​ബി​ൾ ടെ​ന്നി​സ് ദി​നാഘോഷം

ആ​ല​പ്പു​ഴ: ലോ​ക ടേ​ബി​ൾ ടെ​ന്നി​സ് ദി​നം ടി​ആ​ർ​എ​ടി​ടി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ൾ​ക്കു ടേ​ബി​ൾ ടെ​ന്നി​സ് ക​ളി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഒ​പ്പം ഗാ​ർ​ഹി​ക കാ​യി​ക വി​നോ​ദ​മാ​യി ഏ​ത് ഇ​ട​ത്തി​ലും ഏ​തു പ്ര​ത​ല​ത്തി​ലും ക​ളി​ക്കാ​ൻ പ്രോ​ത്സാ​ഹ​നം ന​ല്കു​ക​യു​മാ​യി​രു​ന്നു ലോ​ക​ദി​ന​ത്തി​ൽ ടി​ആ​ർ​എ​ടി​ടി ക്ല​ബി​ന്‍റെ പ​രി​പാ​ടി. ഇ​ന്ത്യ അ​ത്‌ലെറ്റ് റീ​വ അ​ന്ന മൈ​ക്കി​ൾ നേ​തൃ​ത്വം ന​ല്കി. ലോ​ക ദി​ന​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഐ​ടി​ടി​എ​ഫ് ഫൗ​ണ്ടേ​ഷ​നാ​ണ് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.