കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​യി 100 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യം നേ​രി​ടാ​ൻ കൂ​ടു​ത​ൽ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​ട്ടി യോ​ഗം തീ​രു​മാ​നി​ച്ചു. പോ​ലീ​സ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി ജെ. ​ജ​യ​ദേ​വ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ ബീ​ച്ചി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്യാ​ണ​വീ​ട്, ഉ​ത്സ​വ സ്ഥ​ല​ങ്ങ​ൾ, പ​ള്ളി​ക​ൾ, പെ​രു​ന്നാ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. വാ​ക്സി​നേ​ഷ​നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് വ​ർ​ധി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ടൂ​റി​സം മേ​ഖ​ല​യെ കേ​ന്ദ്രീ​ക​രി​ച്ച് പു​ന്ന​മ​ട​യി​ലും ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക ടെ​സ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ബീ​ച്ചി​ൽ പ​ത്തി​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും 60 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.