മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചെ​ന്ന്
Thursday, April 8, 2021 9:49 PM IST
ആ​ല​പ്പു​ഴ: ക​ട​ൽ കൊ​ല​ക്കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന അ​ടി​യ​ന്ത​ര ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ത്സ്യത്തൊഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ്. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വെ​ടി​വച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും കൊ​ല്ല​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും സു​പ്രീംകോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കെ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ദു​രൂ​ഹ​ത​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി ഇ​ന്ത്യ​യി​ലെ നി​ര​പ​രാ​ധി​ക​ളാ​യ പൗ​രന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കൊ​ല​യാ​ളി​ക​ൾ​ക്കാ​യി നി​ല​കൊ​ള്ളാ​തെ ഇ​ന്ത്യ​ൻ പൗ​രന്മാ​ർ​ക്കു നീ​തി ല​ഭി​ക്കാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ നി​ല​കൊ​ള്ളേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.