യു​ഡി​എ​ഫ് അ​ക്ര​മം അ​ഴി​ച്ചുവി​ടു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ്
Thursday, April 8, 2021 9:51 PM IST
കാ​യം​കു​ളം: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രെ യു​ഡി​എ​ഫ് ആ​സൂ​ത്രി​ത​മാ​യി ആ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് കാ​യം​കു​ളം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ. അ​ലി​യാ​ർ ആ​രോ​പി​ച്ചു. വോ​ട്ടെ​ടു​പ്പ് ദി​വ​സം എ​രു​വ മാ​വി​ലേ​ത്ത് സ്കൂ​ളി​നു സ​മീ​പം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച​ത്. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. കൊ​റ്റു​കു​ള​ങ്ങ​ര​യി​ലും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ക്ര​മം ഉ​ണ്ടാ​യി. പു​തു​പ്പ​ള്ളി​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച​താ​യു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണ്. കു​ടും​ബ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി എ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന ആ​ളു​ടെ മ​ർ​ദ​ന​മേ​റ്റ ഭാ​ര്യ​യും മ​ക​നും കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭീ​ക​ര​മാ​യി മ​ർ​ദ​ന​മേ​റ്റ ഇ​യാ​ളു​ടെ ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. യ​ഥാ​ർ​ഥ വ​സ്തു​ത ഇ​താ​യി​രി​ക്കെ പു​തു​പ്പ​ള്ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ എ​ൽ​ഡി​എ​ഫി​ന്‍റെ ചു​മ​ലി​ൽ കെ​ട്ടി​വയ്ക്കാ​നു​ള്ള യു​ഡി​എ​ഫ് ശ്ര​മം അ​പ​ഹാ​സ്യ​മാ​ണെ​ന്നും അ​ലി​യാ​ർ പ​റ​ഞ്ഞു.