പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ
Friday, April 9, 2021 9:55 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ര​ണ്ടാം ത​രം​ഗം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ഹെ​ൽ​ത്ത് വി​ഭാ​ഗം പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സ്ക്കൂ​ളു​ക​ൾ, ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കാ​നി​ട​യു​ള്ള മ​റ്റ് സ്ഥ​ല​ങ്ങ​ൾ, വി​വാ​ഹം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. വി​വാ​ഹം, ച​ര​മം ,തു​ട​ങ്ങി എ​ല്ലാ സ്വ​കാ​ര്യ പൊ​തു ച​ട​ങ്ങു​ക​ളും വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി വ​ഴി ന​ഗ​ര​സ​ഭ​യി​ൽ അ​റി​യി​ക്ക​ണം.
45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​നു വേ​ണ്ടി വാ​ർ​ഡു​ത​ല സെ​ന്‍റ​റു​ക​ൾ ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യ​ക കോ​വി​ഡ് പ​രി​ശോ​ധ​ന മൊ​ബൈ​ൽ ലാ​ബ് വാ​ർ​ഡു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.