ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 3,02,282 പേ​ർ
Friday, April 9, 2021 9:55 PM IST
ആ​ല​പ്പു​ഴ: ജ​നു​വ​രി 16 ന് ​ആ​രം​ഭി​ച്ച കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ തു​ട​രു​ന്പോ​ൾ ഇ​തു​വ​രെ ജി​ല്ല​യി​ൽ 3,02,282 പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഇ​വ​രി​ൽ 35,346 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും മു​ണി​പ്പോ​രാ​ളി​ക​ളു​മാ​യ 36,715 പേ​ർ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 42,484 പേ​രും 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 1,87,737 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.
17,654 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും 4380 ഉ​ദ്യോ​ഗ​സ്ഥ​രും 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 257പേ​രും 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 2604 പേ​രും ര​ണ്ടാ​മ​ത്തെ ഡോ​സും പൂ​ർ​ത്തി​യാ​ക്കി. വാ​ക്സി​നെ​ടു​ത്താ​ലും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കോ​വി​ഷീ​ൽ​ഡ് ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ 42 ദി​വ​സം ക​ഴി​ഞ്ഞ് 56 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്ക​ണം. കോ​വാ​ക്സി​ൻ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ വാ​ക്സി​നെ​ടു​ത്ത് 28 ദി​വ​സം ക​ഴി​ഞ്ഞ് 42 ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ക്ക​ണം. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ക്സി​നെ​ടു​ക്കാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 235 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 232പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 105പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 81,482 പേ​ർ രോ​ഗ മു​ക്ത​രാ​യി. 1779 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.