കോ​വി​ഡി​ന്‍റെ പേ​രു പ​റ​ഞ്ഞു വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്ക​രു​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Friday, April 9, 2021 9:55 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പേ​രി​ൽ വീ​ണ്ടും വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കുകയാണെന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര. ആ​ല​പ്പു​ഴ​യി​ൽ കൂ​ടി​യ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് വ്യാ​പ​നം ഇ​ല​ക്ഷ​ൻ ക​ഴി​ഞ്ഞ​തോ​ടെ അ​തി​രൂ​ക്ഷ​മാ​വു​ക​യാ​ണ്.
ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ക​ണ​ക്ക് കു​റ​ച്ചു​കാ​ണി​ച്ചു ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​​ക്കി​യ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഇ​ല​ക്ഷ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണ്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു വ്യാ​പാ​രി​ക​ൾ എ​തി​ര​ല്ല.
എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി വ്യാ​പാ​രി​ക​ൾ​ക്ക് വീ​ണ്ടും തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​രു​മെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.