ക​ന​ത്ത മ​ഴ​യി​ൽ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ൽ
Sunday, April 11, 2021 9:58 PM IST
എ​ട​ത്വ: ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്തെ​ടു​ത്ത നെ​ല്ലും നെ​ൽ​ച്ചെ​ടി​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ത​ല​വ​ടി​യി​ൽ യു​വ​ജ​ന സം​ഘ​ട​ന​യു​ടെ കൂ​ട്ടാ​യ്മ​യി​ൽ ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കി കൈ​ക്കൊ​യ്ത്തി​ൽ വി​ള​വെ​ടു​ത്ത നെ​ല്ലും മു​ട്ടോ​ളം വെ​ള്ള​ത്തി​ലാ​യി. ത​ല​വ​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട ആ​ന​പ്ര​ന്പാ​ൽ ക​ണ്ട​ങ്ക​രി ക​ട​ന്പ​ങ്ക​രി തെ​ക്ക് പാ​ട​ത്താ​ണ് കൈ ​കൊ​യ്ത്തി​ൽ വി​ള​വെ​ടു​ത്ത നെ​ല്ല് മ​ഴ​വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. പാ​ട​ത്ത് മു​ട്ടോ​ളം മ​ഴ​വെ​ള്ള​മാ​ണ് ഉ​യ​ർ​ന്ന​ത്. കൊ​യ്ത്തു യ​ന്ത്ര​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൈ​ക്കൊ​യ്ത്തി​ലൂ​ടെ ന​ട​ത്തി​യ ക​റ്റ പാ​ട​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​വ​ടി പു​തു​മ പ​ര​സ്പ​ര സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം യു​വാ​ക്ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ത​രി​ശാ​യി കി​ട​ന്ന പാ​ട​ത്ത് ആ​യി​ര​ങ്ങ​ൾ ചെ​വ​ഴി​ച്ചാ​ണ് കൃ​ഷി​ക്ക് സ​ജ്ജ​മാ​ക്കി​യ​ത്. പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡീ​സ​ൽ പ​ന്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ സ്വ​പ്ന​മാ​ണ് മ​ഴ​യി​ൽ ന​ശി​ച്ച​ത്. നെ​ല്ല് റോ​ഡി​ൽ എ​ത്തി​ച്ച് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യാ​ലും വ​ൻ​ന​ഷ്ടം നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. അ​ര​വി​ന്ദ​നും, സെ​ക്ര​റി കെ.​ടി ന​ന്ദ​കു​മാ​റും പ​റ​ഞ്ഞു.

ത​ല​വ​ടി കൃ​ഷി​ഭ​വ​നി​ലെ ചൂ​ട്ടു​മാ​ലി പാ​ട​ത്തെ നെ​ല്ലും വെ​ള്ള​ത്തി​ൽ മു​ങ്ങി. 110 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ടം ഇ​ന്ന് കൊ​യ്യാ​നി​രി​ക്കെ​യാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. വെ​ള്ളം പ​ന്പു​ചെ​യ്ത് വ​റ്റി​ച്ചാ​ൽ മാ​ത്ര​മേ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യൂ. ത​ല​വ​ടി എ​ണ്‍​പ​ത്തി​യെ​ട്ടാം പാ​ട​വും വെ​ള്ള​ത്തി​ൽ മു​ങ്ങി. വി​ള​വെ​ടു​ത്ത നെ​ല്ല് പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സ്ഥ​ല​ത്തെ നെ​ല്ല് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ർ വാ​രി​മാ​റ്റു​ന്നു​ണ്ട്. ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ൽ 12 കി​ലോ​വ​രെ കു​റ​യ്ക്കു​ന്പോ​ഴാ​ണ് നി​ന​ച്ചി​രി​ക്കാ​തെ നെ​ല്ല് വെ​ള്ള​ത്തി​ലാ​യ​ത്.

എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വ​ട്ട​മാ​ലി തെ​ക്ക് പാ​ട​ശേ​ഖ​ര​ത്തെ കൃ​ഷി​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ഏ​ഴി​നു കൊ​യ്ത്ത് ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. കൊ​യ്ത്തു യ​ന്ത്രം എ​ത്താ​ത്ത​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പ് താ​മ​സി​ച്ച​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ത​ല​വ​ടി, എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വി​ള​വെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.