പ്ര​തി​രോ​ധ മെ​ഗാ വാ​ക്സി​ൻ ക്യാ​ന്പ്
Sunday, April 11, 2021 9:58 PM IST
മ​ങ്കൊ​ന്പ് : മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത്, പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മെ​ഗാ വാ​ക്സി​ൻ ക്യാ​ന്പ് 13, 15 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ര​ണ്ടു വ​രെ​യാ​കും ക്യാ​ന്പു ന​ട​ക്കു​ക. നാ​ളെ മു​ട്ടാ​ർ സെ​ന്‍റ്. ജോ​ർ​ജ് ഹ​യ​ർ​സ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും, 15ന് ​മി​ത്ര​ക്ക​രി​യി​ലെ മു​ട്ടാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലു​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ക. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത്, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​നു തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​വി​നോ​ദ്, സു​രേ​ന്ദ്ര നാ​ഥ്, ബൈ​ജു പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം സ​ജീ​വ് ഉ​തും​ത​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജി​ൻ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​മ​ങ്ക​രി എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ഇ​ന്നും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് തു​ട​രും.