ന​ഗ​രം കൂരിരുട്ടിൽ
Sunday, April 11, 2021 10:03 PM IST
ആ​ല​പ്പു​ഴ: പ​ദ്ധ​തി​ക​ൾ പ​ല​തു ന​ട​പ്പാ​ക്കി​യെ​ങ്കി​ലും ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ അ​ണ​ഞ്ഞുത​ന്നെ. 8000 എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു​കൊ​ണ്ട് ന​ഗ​ര​ജ്യോ​തി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ന​ഗ​ര​ത്തി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ളി​ച്ച​മെ​ത്തി​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ വൈ​എം​സി​എ കെ​ട്ടി​ട​ത്തി​നു കി​ഴ​ക്ക് ബി​സ്മി മു​ത​ൽ വ​ട​ക്കേ​റോ​ഡു വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല. ചാ​ത്ത​നാ​ട് വാ​ർ​ഡി​ന്‍റെ​യും കി​ട​ങ്ങാം​പ​റ​ന്പ് വാ​ർ​ഡി​ന്‍റെ​യും മ​ധ്യ​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശം.
സ​ന്ധ്യ മു​ത​ൽ പു​ല​ർ​ച്ചെ വ​രെ ഈ ​ഭാ​ഗ​ത്തു​കൂ​ടി യാ​ത്ര വ​ള​രെ ദു​ഷ്ക​ര​മാ​യി. സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ​യും പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ​യും സ്വൈ​രവി​ഹാ​ര കേ​ന്ദ്ര​മാ​യ​തി​നാ​ൽ സ​ന്ധ്യക​ഴി​ഞ്ഞ് ഇ​തു​വ​ഴിവ​രു​ന്ന സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള വ​ഴി​യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വ​ട​ക്കോ​ട്ടു​ള്ള റോ​ഡും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ പ്ര​ദേ​ശ​ത്തു​നി​ന്നും ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ല​ന്പാ​ന്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു. രാ​ത്രി​കാ​ല ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ​ക്കു നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വ​ഴി​യു​മി​ല്ല വി​ള​ക്കു​മി​ല്ലെ​ന്ന​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ.
ന​ഗ​ര​ജ്യോ​തി പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ന​ഗ​ര​സ​ഭ കെഎ​സ്ഇ​ബി​യെ ആ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ടെ​ൻ​ഡ​ർ അ​നു​സ​രി​ച്ച് മും​ബ​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ ക​ന്പ​നി ജോ​ലി ഏ​റ്റെ​ടു​ത്തു. ഏ​ഴു വ​ർ​ഷ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ക​രാ​ർ. ഇ​വ​ർ എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ഉ​പക​രാ​റും ന​ൽ​കി. 2018ൽ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​ല്ല. ഇ​തി​നി​ടെ പ​ല വാ​ർ​ഡു​ക​ളി​ലും എ​ൽ​ഇ​ഡി തെ​ളി​യാ​തെ വ​ന്ന​തോ​ടെ ജ​ന​ങ്ങ​ളും കൗ​ണ്‍​സി​ല​ർ​മാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ കൗ​ണ്‍​സി​ൽ തീ​രു​മാ​നം അ​നു​സ​രി​ച്ച് സ്വ​കാ​ര്യ ക​ന്പ​നി​യെ ഒ​ഴി​വാ​ക്കി.
ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​ൻ 25 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഈ​ തു​ക ഉ​പ​യോ​ഗി​ച്ച് ഇ​പ്പോ​ൾ ചി​ല​വാ​ർ​ഡു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും മി​ഴി തു​റ​ന്നി​ട്ടി​ല്ല.
ക​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ക​രാ​റു​കാ​ർ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വി​ള​ക്ക് തെ​ളി​ക്കു​ന്നു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് വ്യ​ക്ത​മാ​ക്കി.
അ​തേ​സ​മ​യം 2014ലെ ​ന​ഗ​ര​സ​ഭ ഭ​ര​ണസ​മി​തി എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ്വ​കാ​ര്യ ക​ന്പ​നി​ക്കു ന​ൽ​കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ 25 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ച​തെ​ന്നും ക​ന്പ​നി​യു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നും വ്യ​ക്ത​മാ​ക്കി.