സ്പീ​ക്ക​റും മ​ന്ത്രി ജ​ലീ​ലും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Sunday, April 11, 2021 10:03 PM IST
ആ​ല​പ്പു​ഴ: ഡോ​ള​ർ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​നും ലോ​കാ​യു​ക്ത​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ലും ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​ൻ​ഡി​എ സം​സ്ഥാ​ന നി​ർ​വാ​ഹക സ​മി​തി അം​ഗം കൂ​ടി​യാ​യ നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തീ​വ ഗു​രു​ത​ര​മാ​യ കു​റ്റം ആ​രോ​പി​ക്കപ്പെട്ട സ്പീ​ക്ക​ർ​ക്കും മ​ന്ത്രി​ക്കും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള ധാ​ർ​മി​ക​മാ​യ അ​വ​കാ​ശം ഇ​ല്ലെ​ന്നും അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ നി​ല​പാ​ട് തി​ക​ച്ചും അ​പ​ഹാ​സ്യ​മാ​യി​പ്പോ​യി എ​ന്നും കു​റ്റ​പ്പെ​ടു​ത്തി