പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റ്റു​ന്ന വാ​ച്ചാ​ൽ മ​ണ്ണി​ട്ടു​നി​ക​ത്താ​ൻ നീ​ക്ക​മെ​ന്ന് പ​രാ​തി
Sunday, April 11, 2021 10:03 PM IST
മ​ങ്കൊ​ന്പ് : പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റ്റു​ന്ന വാ​ച്ചാ​ൽ സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ട്ടു നി​ക​ത്താ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കോ​ഴി​ച്ചാ​ൽ തെ​ക്കു പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​കു​ന്ന നീ​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പാ​ട​ശേ​ഖ​ര​ത്തി​ലെ ആ​റോ​ളം ക​ർ​ഷ​ക​ർ പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു നേ​ര​ത്തെ ത​ന്നെ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു ദി​ന​ത്തി​ൽ ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു വാ​ച്ചാ​ൽ നി​ക​ത്താ​ൻ സ്വ​കാ​ര്യ വ്യ​ക്തി മു​ന്നോ​ട്ടു വ​ന്നു. എ​ന്നാ​ൽ പ​രാ​തി​ക്കാ​രാ​യ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ നീ​ക്കം താ​ത്കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചു.

പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു പു​റ​മെ കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ, പു​ഞ്ച സ്പെ​ഷ​ൽ ഓ​ഫീ​സ​ർ, കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കൈ​ന​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ നി​ക​ത്ത​ലി​നെ​തി​രെ ക​ർ​ഷ​ക​ർ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ളേ​റെ​യാ​യി​ട്ടും ഒ​രു കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​രം പ​രാ​തി​ക​ൾ ന​ൽ​കി​യാ​ൽ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​യ്ക്കെ​ല്ലാം പി​ന്നാ​ലെ ത​ങ്ങ​ൾ​ക്കു നേ​രെ ഭീ​ഷ​ണി​യും ഉ​യ​രു​ന്ന​താ​യി പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

വാ​ച്ചാ​ൽ നി​ക​ത്തി​യാ​ൽ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു വെ​ള്ളം ക​യ​റ്റാ​നും, ഇ​റ​ക്കു​ന്ന​തി​നും ത​ട​സ​മാ​കു​മെ​ന്നും, ഇ​തു കൃ​ഷി​യെ ത​ക​ർ​ക്കു​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നാ​ണ് കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം.