അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, April 11, 2021 10:05 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​ന് സ​ണ്‍​ഡേ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. മ​റ്റ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും റി​ട്ട​യേ​ർ​ഡ് ആ​യ​വ​ർ​ക്കും ചേരാം. പ​ത്താം​ക്ലാ​സ് പാ​സാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. സാ​മൂ​ഹി​ക വി​ക​സ​ന രം​ഗ​ത്തെ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് വ​ർ​ക്ക​റെ സ​ഹാ​യി​ക്കു​ന്ന​തി​നും മി​ക​ച്ച രീ​തി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നും പ​ര്യാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ​ന്ന​ദ്ധ സേ​വ​നം, പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റ്്, ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ, സു​സ്ഥി​ര വി​ക​സ​നം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ 30 നു ​മു​ന്പ് വിം​ഗ്സ് ട്രെ​യി​നേ​ഴ്സ് അ​ക്കാ​ദ​മി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9447232512, 6282427152.