പൂ​രം ജന്മന​ക്ഷ​ത്ര മ​ഹോ​ത്സ​വം
Sunday, April 11, 2021 10:05 PM IST
മാ​ന്നാ​ർ: ആ​ത്മ​ബോ​ധോ​ദ​യ സം​ഘം സ്ഥാ​പ​ക​ൻ ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ 139-ാമ​ത് പൂ​രം ജന്മന​ക്ഷ​ത്ര മ​ഹോ​ത്സ​വം ഗു​രു​വി​ന്‍റെ ജന്മ​ഭൂ​മി​യാ​യ കു​ട്ടം​പേ​രൂ​ർ ശ്രീ ​ശു​ഭാ​ന​ന്ദാ​ദ​ർ​ശാ​ശ്ര​മ​ത്തി​ൽ 14 മു​ത​ൽ 23വ​രെ ന​ട​ക്കും. വി​ഷു​ദി​ന​മാ​യ 14ന് ​രാ​വി​ലെ ആ​ശ്ര​മ​പൂ​ജാ​രി മ​ണി​ക്കു​ട്ട​ൻ തൃ​ക്കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​രാ​ധ​ന, കൊ​ല്ലം ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​യു​ടെ ആ​ത്മീ​യ​പ്ര​ഭാ​ഷ​ണം, സ​മൂ​ഹ​സ​ദ്യ. 15 മു​ത​ൽ 22 വ​രെ വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ. സ​മാ​പ​ന​ദി​വ​സ​മാ​യ 23ന് ​രാ​വി​ലെ പൂ​രം ജന്മ​ന​ക്ഷ​ത്ര വി​ശേ​ഷാ​ൽ പൂ​ജ, ആ​രാ​ധ​ന, സ​മൂ​ഹ​സ​ദ്യ, വൈ​കു​ന്നേ​രം മൂ​ന്നി​ന് ജ·​ന​ക്ഷ​ത്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ എം​പി, മു​ഖ്യ​പ്ര​ഭാ​ഷ​ണം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, വൈ​കു​ന്നേ​രം ആ​റി​ന് ദീ​പ​ക്കാ​ഴ്ച, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.