സു​ധാ​ക​ര​നെ​തി​രേ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നു പ​രാ​തി
Thursday, April 15, 2021 10:33 PM IST
അ​മ്പ​ല​പ്പു​ഴ: മ​ന്ത്രി ജി.​ സു​ധാ​ക​ര​നെ​തി​രേ മു​ൻ പേ​ഴ്‌​സ​ന​ൽ സ്റ്റാ​ഫം​ഗ​ത്തി​ന്‍റെ ഭാ​ര്യ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നു കാ​ട്ടി പ​രാ​തി ന​ൽ​കി. അ​മ്പ​ല​പ്പു​ഴ സി​ഐ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫം​ഗ​മാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​ത്തി​ൽനി​ന്ന് സു​ധാ​ക​ര​ൻ നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം മു​തി​ർ​ന്ന സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ യു​വാ​വി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ സു​ധാ​ക​ര​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യി പ്ര​വേ​ശി​ക്കാ​ൻ യു​വാ​വ് ത​യാ​റാ​യി​ല്ല. ഏ​താ​നും ദി​വ​സം മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഈ ​വി​ഷ​യം സു​ധാ​ക​ര​ൻ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​മാ​യി​രു​ന്ന യു​വാ​വി​ന്‍റെ ഭാ​ര്യ​യെ​ക്കു​റി​ച്ചും മ​ന്ത്രി പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.