സം​ഗീ​ത സം​വി​ധാ​ന മ​ത്സ​ര​ത്തി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് ഒ​ന്നാം സ്ഥാ​നം
Thursday, April 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: വ​ജ്ര ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഫെ​ല്ലോ​ഷി​പ് ക​ലാ​കാ​ര​ന്മാ​ർ 2020 സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ സം​ഗീ​ത​സം​വി​ധാ​ന മ​ത്സ​ര​ത്തി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് ഒ​ന്നാം സ്ഥാ​നം. ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വ ഇ​ട​വ​ക അം​ഗ​മാ​യ ഗൗ​തം വി​ൻ​സ​ന്‍റ് ആ​ണ് ജേ​താ​വ്. സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ജാ​സി ഗി​ഫ്റ്റ് ആ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
നൈ​ജീ​രി​യ​യി​ൽ ഇ​ന്ത്യ​ൻ ലാം​ഗ്വേ​ജ് സ്കൂ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഗൗ​തം മാ​ന്നാ​നം കെ. ​ഇ കാ​ർ​മ​ൽ സ്കൂ​ളി​ലും പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​രി​യ​സ് കോ​ള​ജി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം തു​ട​ർ​ന്ന​ത്. ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ചെ​ന്നൈ മ്യൂ​സി​ക് പോ​ർ​ട്ടി​ൽ നി​ന്നും മ്യൂ​സി​ക് പ്രൊ​ഡ​ക്‌​ഷ​ൻ പ​ഠി​ച്ചു. നി​ല​വി​ൽ റ​ഷ്യ​ൻ പി​യാ​നോ കോ​ഴ്സ് പ​ഠി​ക്കു​ന്നു.
ആ​ല​പ്പു​ഴ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ മു​ദ്രാ​ഗാ​നം സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത​ത് ഗൗ​തം ആ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഇ​റ​ക്കി​യ പാ​ട്ടു​ക​ൾ അ​ൽ​ഫോ​ൻ​സും എം. ​ജി. ശ്രീ​കു​മാ​റു​മാ​ണ് പാ​ടി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ൽ പ​രം ആ​സ്വാ​ദ​ക​രു​ള്ള ഓ​ണം വ​ന്നേ എ​ന്ന ആ​ൽ​ബ​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​ത്തു വ​യ​സുമു​ത​ൽ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ​ള്ളി​യി​ലെ ഗാ​യ​ക സം​ഘ​ത്തി​ലെ കീ ​ബോ​ർ​ഡ്‌ വാ​ദ​ക​ൻ ആ​യി​രു​ന്നു. സ്കൂ​ൾ കാ​ല​ത്ത് റേ​ഡി​യോ ആ​ക്റ്റീ​വ് എ​ന്ന ബാ​ൻ​ഡും ന​ട​ത്തി. ബീ​ജി​യം എ​ന്ന ബാ​ൻ​ഡി​നോ​ടൊ​പ്പ​വും ചാ​വ​റ മ്യൂ​സി​ക് ബാ​ൻ​ഡി​നോ​ടൊ​പ്പ​വും നി​ര​വ​ധി പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത് ആ​ൽ​ബ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ കു​ന്നു​മ്മ​ൽ ഷാ​ജി ജേ​ക്ക​ബി​ന്‍റെ​യും ത​ത്ത​ന്പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ അ​ധ്യാ​പി​ക ജോ​സി​മ​യു​ടെ​യും മ​ക​നാ​ണ് ഗൗ​തം.