ഹ​ർ​ത്താ​ലി​ൽ ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു
Thursday, April 15, 2021 10:33 PM IST
ചാ​രും​മൂ​ട്: അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. ഇ​ന്ന​ലെ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര, പാ​ല​മേ​ൽ, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. വാ​ഹ​നഗ​താ​ഗ​ത​ത്തെ ഹ​ർ​ത്താ​ൽ ബാ​ധി​ച്ചി​ല്ല. പി​ന്നി​ൽ നാ​ലം​ഗ ആ​ർ​എ​സ്എ​സ് സം​ഘ​മാ​ണെ​ന്ന് സി​പി​എം. അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്നും സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ​റ​ഞ്ഞു.

സം​ഘ​ർ​ഷസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു

ചാ​രും​മൂ​ട്: അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​ള്ളി​കു​ന്നം പ്ര​ദേ​ശ​ത്ത് ബി ​ജെപി-സിപിഎം സം​ഘ​ർ​ഷം മു​മ്പ് പ​തി​വാ​യി​രു​ന്നു.