അഭിമന്യുവിന്‍റെ കൊലപാതകം; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു
Thursday, April 15, 2021 10:33 PM IST
വ​ള്ളി​കു​ന്നം: പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ആ​ർ​എ​സ്എ​സു​കാ​രാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി. വ​ള്ളി​കു​ന്നം അ​മൃ​ത എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ഭി​മ​ന്യു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ർ​ഥി​യാ​യി​രു​ന്നു.
ജി​ല്ല​യി​ൽ 15 വ​യ​സ്‌ പ്രാ​യ​മു​ള്ള​വ​രെ ആ​ർ​എ​സ്എ​സ് കൊ​ല്ലു​ന്ന​തി​ൽ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നും ക്രി​മി​ന​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ന​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ആ​ർ​എ​സ്എ​സ് ക്ഷേ​ത്ര​ങ്ങ​ളെ
ആ​യു​ധ​പ്പു​ര​ക​ളാ​ക്കു​ന്നു:
എ​സ്ഡി​പി​ഐ

ചാ​രും​മൂ​ട്: വ​ള്ളി​കു​ന്ന​ത്ത് ക്ഷേ​ത്ര മൈ​താ​ന​ത്തി​ൽ ന​ട​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​കം ആ​ർ​എ​സ്എ​സ് ഭീ​ക​ര​ത​യു​ടെ ഒ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണെ​ന്നും ആ​ർ​എ​സ്എ​സ് ക്ഷേ​ത്ര​ങ്ങ​ളെ ആ​യു​ധ​പ്പു​ര​ക​ൾ ആ​ക്കു​ക​യാ​ണെ​ന്നും എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എം.​ താ​ഹി​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഇ​തി​നു മു​മ്പും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ആ​ർ​എ​സ്എ​സ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. വ​ള്ളി​കു​ന്ന​ത്തെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും താ​ഹി​ർ ആ​വ​ശ്യ​പ്പെ​ട്ടു.