ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​രാ​ൾ റി​മാ​ന്‍​ഡി​ല്‍
Thursday, April 15, 2021 10:35 PM IST
മാ​വേ​ലി​ക്ക​ര: ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ യു​വാ​വ് റി​മാ​ന്‍​ഡി​ൽ. വെ​ട്ടി​യാ​ര്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി മൈ​ത്രി റ​സി​ഡ​ന്‍​സി​ല്‍ ക​രു​ണ​യി​ല്‍ പ്ര​ഭാ​ത് (29) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം, കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സി​ല്‍, ശൂ​ര​നാ​ട് പ​താ​രം സ്വ​ദേ​ശി ജി​തി​ന്‍, അ​ഖി​ല്‍, വി​ഷ്ണു എ​ന്നീ മൂ​ന്നു പ്ര​തി​ക​ള്‍ കൂ​ടി​യു​ണ്ട്. ര​ണ്ടാം പ്ര​തി ജി​തി​ന്‍ ര​ണ്ടു ദി​വ​സം മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. മ​റ്റു ര​ണ്ടു പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
2020 മാ​ര്‍​ച്ച് 1 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ആ​ദ്യ​സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി പ്ര​ഭാ​ത്, പെ​ണ്‍​കു​ട്ടി​യെ സ്‌​നേ​ഹം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. മൂ​ന്നാം പ്ര​തി അ​ഖി​ല്‍ വെ​ട്ടി​യാ​ര്‍ ക​ള​ത്ത​ട്ട് ജം​ഗ്ഷ​നി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ പ്ര​ഭാ​തി​ന്‍റെ ക​രു​നാ​ഗ​പ്പ​ള​ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ ര​ണ്ടാം പ്ര​തി ജി​തി​ന്‍ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വം പു​റ​ത്തു​പ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വീ​ഡി​യോ കോ​ളു​ക​ള്‍ ചെ​യ്ത് അ​നാ​വ​ശ്യ രം​ഗ​ങ്ങ​ള്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്തു വെ​ച്ചും പെ​ണ്‍​കു​ട്ടി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു. 2020 മെ​യ് മാ​സ​ത്തി​ലെ ഒ​രു ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നി​ന് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി പ്ര​ഭാ​തും ജി​തി​നും ബ​ലാ​ത്സം​ഗം ചെ​യ്തു. പ്ര​ഭാ​തി​നും ജി​തി​നും ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​തി​നും പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് വി​ഷ്ണു​വി​നെ പ്ര​തി ചേ​ര്‍​ത്ത​ത്. പ്ര​ഭാ​ത് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.