ജി​ല്ല​യി​ൽ 745 പേ​ർ​ക്കു​കൂടി കോ​വി​ഡ്
Friday, April 16, 2021 10:09 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 745 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും പ​ത്തു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 730 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 41 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 82411 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3948 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു. 157 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 584 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 1875 പേ​ർ വീ​ടു​ക​ളി​ലും ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 97 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 567 പേ​ർ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ൾ 1512 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 5055 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 34 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 18 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 281 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 92 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 24352 പേ​രെ താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചു.