കേ​ള​മം​ഗ​ലം തു​ണ്ട​ത്തി​ൻ വ​ര​ന്പി​ന​കം പാ​ട​ത്തെ നെ​ല്ലെ​ടു​പ്പു മു​ട​ങ്ങി
Friday, April 16, 2021 10:13 PM IST
എ​ട​ത്വ: ത​ക​ഴി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട കേ​ള​മം​ഗ​ലം തു​ണ്ട​ത്തി​ൻ വ​ര​ന്പി​ന​കം വ​ട​ക്കു പാ​ട​ത്തെ നെ​ല്ലെ​ടു​പ്പു മു​ട​ങ്ങി. വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് 13 ദി​വ​സം പി​ന്നി​ട്ട നെ​ല്ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ത​ക​ഴി-​എ​ട​ത്വ സം​സ്ഥാ​ന​പാ​ത​യ്ക്ക് ഇ​രു​വ​ശ​ങ്ങ​ളു​മാ​യി 115 ഏ​ക്ക​ർ വി​സ്തൃതി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന തു​ണ്ട​ത്തി​ൻ വ​ര​ന്പി​ന​കം പാ​ട​ത്തെ തെ​ക്കു​വ​ശ​ത്തെ നെ​ല്ലെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
വ​ട​ക്കു​ഭാ​ഗ​ത്തെ 25 ഏ​ക്ക​ർ നെ​ല്ലെ​ടു​പ്പാ​ണ് മു​ട​ങ്ങിക്കിട​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പി​നു ശേ​ഷം ക​ർ​ഷ​ക​ർ പാ​ട​ത്തു​നി​ന്നും നെ​ല്ല് റോ​ഡി​ലേക്കു മാ​റ്റി​യി​രു​ന്നു. ഈ​ർ​പ്പ പ​രി​ശോ​ധ​ന​യ്ക്കോ, നെ​ല്ല് നി​റ​യ്ക്കാ​നുള്ള ചാ​ക്കോ എ​ത്തി​ച്ചി​ട്ടി​ല്ല. ഈ​ർ​പ്പ പ​രി​ശോ​ധ​ന​യ്ക്ക് മു​ന്പേ പ​ത്തു​കി​ലോ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നെ​ല്ലു കൂ​ട്ടി​യി​ട്ട സ്ഥ​ല​ത്ത് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം നി​ര​ന്നൊഴു​കി​യ​തും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്. സം​ഭ​ര​ണം മു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ നെ​ല്ല് പാ​ട​ത്ത് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ല്ല് എ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഏ​ജ​ന്‍റ് അ​റി​യി​ച്ചെ​ങ്കി​ലും ഇ​ന്ന​ല​യും നെ​ല്ലു സം​ഭ​ര​ണം ന​ട​ന്നി​ല്ല. ഇ​ന്നു നെ​ല്ലു സം​ഭ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.