മാ​ലി​ന്യശേ​ഖ​ര​ണ​ത്തി​നു വാ​ങ്ങി​യ വാ​ഹ​നം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു​പ​യോ​ഗി​ച്ചെ​ന്ന്
Saturday, April 17, 2021 10:28 PM IST
അ​ന്പ​ല​പ്പു​ഴ: മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നാ​യി അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ വാ​ഹ​നം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യി ആ​ക്ഷേ​പം. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്കരി​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യെ ഏ​ൽ​പ്പി​ച്ചു 2013ൽ ​നാ​ലു​ല​ക്ഷം രൂ​പ​യോ​ളം മു​ട​ക്കി വാ​ങ്ങി​യ​താ​ണ് വാ​ഹ​നം. പ​ത്തോ​ളം സ്ത്രീ​ക​ളാ​ണ് ഇ​തി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​ത്. വാ​ഹ​നം ഡ്രൈ​വ് ചെ​യ്യു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ചെല​വി​ൽ സ്ത്രീ​ക​ൾ​ക്കു പ​രി​ശീ​ല​ന​വും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന ഭ​ര​ണസ​മി​തി​യു​ടെ വീ​ഴ്ചമൂ​ലം മാ​ലി​ന്യശേ​ഖ​ര​ണം നി​ല​യ്ക്കു​ക​യും പാ​ത​യോ​ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക്കു സ​മീ​പം വ​രെ മാ​ലി​ന്യം കാ​ഴ്ച​യാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് വാ​ഹ​നം വ​ണ്ടാ​ന​ത്തെ സി​പി​എം ഓ​ഫീസി​നു മു​ന്നി​ൽ ക​ണ്ട​ത്. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ അ​ത​ത് ഓ​ഫീസി​നു മു​ന്നി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കാ​റ്റി​ൽപ്പ​റ​ത്തി പാ​ർ​ട്ടി ഓ​ഫീസി​നു മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ാര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. യു​വ​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണ് വാ​ഹ​നം ഡ്രൈ​വ് ചെ​യ്ത​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഇ​ന്ധ​ന​ചെ​ല​വും പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ലാ​ണോ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.