കൂ​ടു​ത​ലും സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​യ​തോ​ടെ യാ​ത്ര ദു​ഷ്ക​ര​മെ​ന്ന്
Saturday, April 17, 2021 10:28 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ പേ​രി​ൽ നി​ർ​ത്തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും എ​ല്ലാം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും യാ​ത്ര​ക്കൂ​ലി ഇ​ര​ട്ടി​യി​ല​ധി​ക​വും എ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തിയെ​ന്ന് എ​ൻ​ഡി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​കസ​മി​തി അം​ഗം കൂ​ടി​യാ​യ നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ്. സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കു​ള്ള സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര അ​നു​വ​ദ​നീ​യ​മ​ല്ല. 35 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യു​ന്ന​തി​ന് 65 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച് റി​സ​ർ​വു ചെ​യ്യ​ണം. അ​ത​ല്ലെ​ങ്കി​ൽ ത​ലേദി​വ​സം റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് എ​ടു​ക്ക​ണം ഇ​ത് സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
60 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യം കോ​വി​ഡി​ന്‍റെ പേ​രി​ൽ ഇ​ല്ലാ​താ​ക്കി, അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് വ​ൻ​തു​ക പെ​നാ​ൽ​റ്റി​യാ​യി ഈ​ടാ​ക്കു​ന്നു, പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും കാ​ൻ​സ​ൽ ചെ​യ്തു മെ​മു ട്രെ​യി​നു​ക​ൾ പേ​രി​ന് മാ​ത്ര​മാ​ക്കി-​ഇ​തെ​ല്ലാം മൂ​ലം ട്രെ​യി​ൻ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്ക​ുകയാ​ണ​ന്ന് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​മി​നി​റ്റീ​സ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ദാ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ കു​രു​വി​ള മാ​ത്യൂ​സ് ചൂ​ണ്ടി​ക്കാ​ട്ടി.