ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന്
Saturday, April 17, 2021 10:32 PM IST
മു​ഹ​മ്മ: മു​ഹ​മ്മ ജം​ഗ്ഷ​നു തെ​ക്ക് ഭാ​ഗ​ത്ത് പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ രീ​തി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ഫ്ള​ഡ് ലൈ​റ്റ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​വൈ​കു​ന്നേ​രം 6.30ന് ​ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും. ഡീ-​സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ട​ർ​ഫ് കോ​ർ​ട്ട് എ​ന്ന പേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഈ ​സ്ഥാ​പ​നം കാ​യി​കരം​ഗ​ത്ത് പു​ത്ത​ൻ കു​തി​പ്പി​നു അ​വ​സ​രം ഒ​രു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​ശീ​ല​നം ഭാ​വി​യി​ൽ മി​ക​ച്ച പ​രി​ശീ​ല​ക​രു​മാ​യി ഫു​ട്ബോ​ൾ അ​ക്കാ​ദ​മി, ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം, മി​ക​ച്ച ക​ഫ​റ്റീ​രി​യ സൗ​ക​ര്യം എ​ന്നി​വ​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ച​ട​ങ്ങി​ൽ മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ​ന ഷാ​ബു അ​ധ്യ​ക്ഷ​യാ​കും. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​ത​വും സി.​കെ. മ​ണി ചീ​ര​പ്പ​ൻചി​റ ന​ന്ദി​യും പ​റ​യും. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​ജ​യ​ൻ, വാ​ർ​ഡം​ഗം എ​സ്.​റ്റി. റെ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രം. തു​ട​ർ​ന്ന് പു​രു​ഷ-​വ​നി​ത ടീ​മു​ക​ളു​ടെ മ​ത്സ​രം.