ആ​രെ​യും അ​പ​മാ​നി​ച്ചിട്ടി​ല്ലെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: പ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ത്തെ​യും ഭാ​ര്യ​യെ​യും അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ത​നി​ക്കെ​തി​രെ പ​ല പാ​ർ​ട്ടി​ക​ളി​ൽ​പെ​ട്ട സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. ഒ​രാ​ളെ​യും താ​ൻ അ​പ​മാ​നി​ച്ചി​ട്ടി​ല്ല.

ഇ​തൊ​രു സം​ഘ​മാ​ണ്. അ​തി​ൽ പ​ല പാ​ർ​ട്ടി​ക​ളി​ൽ ഉ​ള്ള​വ​രു​ണ്ട്. ആ​ല​പ്പു​ഴ​യ്ക്കു വേ​ണ്ടി ഭം​ഗി​യാ​യി വി​ക​സ​നം ന​ട​ത്തി. ത​നി​ക്കെ​തി​രെ ഒ​രു സാ​ന്പ​ത്തി​കാ​രോ​പ​ണം പോ​ലും ഇ​ല്ല. ത​ന്‍റെ കു​ടും​ബം ന​ല്ല ഇ​ട​തു​പ​ക്ഷ ബോ​ധ​മു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ൻ പ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗം ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​നും ത​ന്‍റെ കു​ടും​ബ​വും ഒ​രു വി​വാ​ദ​വു​മു​ണ്ടാ​ക്കു​ന്നി​ല്ല.

എ​ന്നി​ട്ടും ത​ന്‍റെ കു​ടും​ബ​ത്തെ വ​രെ ആ​ക്ഷേ​പി​ക്കു​ക​യാ​ണ്. താ​ൻ ശ​രി​യാ​യ ക​മ്യൂ​ണി​സ്റ്റാ​ണ്. സം​ശു​ദ്ധ​മാ​യ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. പ​രാ​തി​ക്കു പി​ന്നി​ൽ ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​തി​ൽ പ​ല പാ​ർ​ട്ടി​ക്കാ​രു​മു​ണ്ട്. പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.