ചെ​ന്നി​ത്ത​ല​യി​ലും തി​രു​വ​ന്‍​വ​ണ്ടൂ​രി​ലും ബി​ജെ​പി, സി​പി​എം പ്ര​സി​ഡ​ന്‍റു​മാ​ര്‍
Tuesday, April 20, 2021 10:30 PM IST
മാ​ന്നാ​ര്‍: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ചെ​ന്നി​ത്ത​ല​യി​ലും തി​രു​വ​ന്‍​വ​ണ്ടൂ​രി​ലും സി​പി​എമ്മും കോ​ണ്‍​ഗ്ര​സും സ്വീ​ക​രി​ച്ച​ത് ര​ണ്ടു ന​യം. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി വ​രാ​തി​രി​ക്കാ​ന്‍ വേ​ണ്ടി കോ​ണ്‍​ഗ്ര​സ് സി​പി​എ​മ്മി​നെ പി​ന്തു​ണ​യ്ക്കു​ക​യും സി​പി​എം അം​ഗ​ങ്ങ​ള്‍ ര​ണ്ടി​ട​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ വേ​ണ്ട എ​ന്ന സി​പി​എം ന​യം മൂ​ലം ര​ണ്ടി​ട​ങ്ങ​ളി​ലും പ്ര​സി​ഡ​ന്‍റു​മാര്‍ രാ​ജി​വ​ച്ചു.
എ​ന്നാ​ല്‍ ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​ന്നി​ത്ത​ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും പി​ന്തു​ണ​യ്ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ര​ണ്ടു ത​വ​ണ പി​ന്തു​ണ​ച്ച​പ്പോ​ഴും രാ​ജിവ​ച്ച​തി​നാ​ല്‍ ഇ​നി​യും പി​ന്തു​ണ​യ്ക്കേ​ണ്ടാ​യെ​ന്ന പ്രാ​ദേ​ശി​ക നേ​തൃ​ത്വ തീ​രു​മാ​ന​പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നി​ന്ന് വി​ട്ടു​നി​ന്നു.18 അം​ഗ ഭ​ര​ണസ​മ​ിതി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ആ​റ്, ബി​ജെ​പി ആ​റ്, സി​പി​എം അ​ഞ്ച്, സ്വ​ത​ന്ത്ര​ന്‍ എ​ന്ന ത​ല​ത്തി​ലാ​ണ് ക​ക്ഷി​നി​ല. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​ണ്. സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും മാ​ത്ര​മേ ഈ ​വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് പ്ര​തി​നി​ധി​ക​ളു​ള്ളൂ.​ അ​തി​നാ​ല്‍ ത​ന്നെ ബി​ജെ​പി​യി​ലെ ബി​ന്ദു പ്ര​ദീ​പും സി​പി​എ​മ്മി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​നു​മാ​ണ് വീ​ണ്ടും മ​ത്സ​രി​ച്ച​ത്. ബി​ജെ​പി​യി​ലെ ബി​ന്ദു​വി​ന് ഏ​ഴു വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. ഒ​രം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നാ​ല്‍ മൊ​ത്തം നാ​ലു വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക്ക് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ രാ​ഷ്ട്രീ​യ വാ​ക്പോ​രി​ന് കാ​ര​ണ​മാ​കും. അ​തേ​സ​മ​യം തൊ​ട്ട​ടു​ത്ത തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സി​പി​എ​മ്മി​ലെ ബി​ന്ദു കു​രു​വി​ള പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കിലും പി​ന്തു​ണ നി​ര​സി​ച്ച് രാ​ജിവ​ച്ചി​രു​ന്നു. സ​ജു ഇ​ട​ക്ക​ല്ലാ​യി​രു​ന്നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി.​ ബി​ന്ദു​വി​ന് ആ​റും സ​ജു​വി​ന് അ​ഞ്ചും വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ഒ​രുവോ​ട്ട് അ​സാ​ധു​വാ​യി.​ സ്വ​ത​ന്ത്ര അം​ഗം വോ​ട്ടെ​ടു​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു.​ ബി​ജെ​പി അ​ഞ്ച്, സി​പി​എം നാ​ല്, കോ​ണ്‍​ഗ്ര​സ് മൂ​ന്ന്, സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വി​ടത്തെ ക​ക്ഷി​നി​ല.