കോ​വി​ഡ്; ആയിരം കടന്ന് ജില്ല
Tuesday, April 20, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1347 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നും രണ്ടു പേ​ർ മ​റ്റു സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​താ​ണ്. 1337 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഏഴു പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 215 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 83,687 പേ​ർ രോ​ഗമു​ക്ത​രാ​യി. 6431 പേ​ർ ചി​കി​ത്സ​യി​ലുണ്ട്.
വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 214. സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ 863 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ 3411 പേ​രും ക​ഴി​യു​ന്നു. 199 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 215 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. 513 പേ​രെ ക്വാ​റ​ന്‍റൈനി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 2314 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. 16157 പേ​രാ​ണ് ക്വാ​റ​ന്‍റൈനി​ലു​ള്ള​ത്. 7996 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.
ജി​ല്ല​യി​ൽ ലോക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്ന ലെ 73 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 26 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 736 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 438 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 24303 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. തു​ട​ർ​ന്നും ആ​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ/​ഹൗസ് ബോ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. പു​റ​ത്തു ന​ട​ത്തു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 200 പേ​രും ഹാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട​ച്ചി​ട്ട മു​റി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ 100 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം. മേ​ൽ​പ​റ​ഞ്ഞ പ​രി​പാ​ടി​ക​ൾ ര​ണ്ടു മ​ണി​ക്കൂ​ർ മാ​ത്ര​മേ ന​ട​ത്താ​ൻ അ​നു​വാ​ദമു​ള്ളൂ. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം ഉ​ൾ​പ്പെടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട എ​സ്എ​ച്ച്ഒ​യെ മു​ൻ​കൂ​ർ അ​റി​യി​ക്ക​ണം. എ​ല്ലാ വ്യാ​പാ​ര വാ​ണി​ജ്യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും റ​സ്റ്ററ​ന്‍റു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കേ​ണ്ട​തും ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റി​നു വി​ധേ​യ​മാ​ക്കി കോവി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
ആ​ല​പ്പു​ഴ: എ​ഴു​പു​ന്ന വാ​ർ​ഡ് 14, പാ​ണ്ട​നാ​ട് വാ​ർ​ഡ് 1,2,8,11,12,13 വാ​ർ​ഡു​ക​ൾ, ചെ​ന്നി​ത്ത​ല വാ​ർ​ഡ് 7 ൽ ​കു​ട്ടി​യാ​റ ഭാ​ഗം മു​ത​ൽ തോ​പ്പി​ൽ കോ​ള​നി വ​രെ​യു​ള്ള ഭാ​ഗം, ചെ​ന്നി​ത്ത​ല വാ​ർ​ഡ് 13 ൽ ​ക​ല്ലും​മൂ​ട് ജം​ഗ്ഷ​ൻ മു​ത​ൽ ക​ള​രി​ക്ക​ൽ ജം​ഗ്ഷ​ൻ വ​രെ​യും തേ​വ​ർ​ക്കു​ളം മു​ത​ൽ കോ​ത​കു​ള​ങ്ങ​ര പ​ടിവ​രെ​യും തൈ​ക്കാ​ട്ടു​ശേരി വാ​ർ​ഡ് 12 ൽ ​പോ​ളേ​ക്ക​ട​വ് -ച​ണ്ണി​ക്ക​ട​വ് റോ​ഡി​ന് ഇ​രു​വ​ശ​വും ശ്രാ​ന്പി​ക്ക​ൽ സെ​ന്‍റ് മേ​രി​സ് എ​ൽപി ​സ്കൂ​ളി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​വും വ​രു​ന്ന പ്ര​ദേ​ശം, ത​ക​ഴി വാ​ർ​ഡ് 6, മ​ണ്ണ​ഞ്ചേ​രി വാ​ർ​ഡ് 3- ൽ ​ത​റ​മൂ​ട് -പ​ഴ​ഞ്ഞാ​ല റോ​ഡ്, കാ​വു​ങ്ക​ൽ-തോ​ട്ട​പ്പ​ള്ളി-ച​ക്കാ​ല റോ​ഡ്, കാ​വു​ങ്ക​ൽ ജം​ഗ്ഷ​ൻ-പൂ​ത്താ​ട്ട് റോ​ഡ്, പി ​കെ ക​വ​ല - ഏ​ലി​പ്പ​നം റോ​ഡ്, ത​ല​വ​ടി വാ​ർ​ഡ് 14-ൽ ​കൊ​ച്ച​മ്മ​നം മു​ത​ൽ വ​ട​ക്കോ​ട്ട് മാ​മ്മൂ​ട് കോ​ള​നി വ​രെ വ​രു​ന്ന പ്ര​ദേ​ശം, കൈ​ന​ക​രി വാ​ർ​ഡ് 5- ൽ ​പ​ട്ടേ​ൽ ജെ​ട്ടി മു​ത​ൽ മു​ള​പ്പാ​ലം വ​രെ വ​രു​ന്ന പ്ര​ദേ​ശം, നീ​ലം​പേ​രൂ​ർ വാ​ർ​ഡ് 12- ൽ ​ചെ​റു​ക​ര ക​ള​ത്തി​ൽ​വീ​ട് മു​ത​ൽ മു​ണ്ട​ക​പ്പാ​ടം വ​രെ​യു​ള്ള സ്ഥ​ലം ക​ണ്ടെ​യ്ൻ​മെ​ന്‍റ്സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു.