ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ യു​വാ​വി​നെ ത​ട​ഞ്ഞ് പോലീസ് പീ​ഡ​നം; അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Wednesday, April 21, 2021 10:52 PM IST
കായംകുളം: ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞു മാ​താ​വി​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മ​ട​ങ്ങി​യ യു​വാ​വി​നെ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞ് ബോ​ധം​കെ​ടു​ന്ന​തു​വ​രെ നി​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
രോ​ഗ​വി​വ​രം പ​റ​ഞ്ഞി​ട്ടും പി​ഴ അ​ട​യ്ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ത​ന്നെ വ​ണ്ടി​യി​ൽ നി​ന്ന് ഇ​റ​ക്കി വ​ഴി​യി​ൽ നി​ർ​ത്തി​യ​താ​യാ​ണ് പ​രാ​തി. പെ​രി​ങ്ങാ​ല മ​ഠ​ത്തി​ൽ പ​ടീ​റ്റ​തി​ൽ മു​ഹ​മ്മ​ദ്റാ​ഫി (23) ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര വൃ​ക്ക​രോ​ഗ​മു​ള്ള റാ​ഫി ക​ഴി​ഞ്ഞ 2 വ​ർ​ഷ​മാ​യി ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​യി വ​രി​ക​യാ​ണ്. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് മാ​താ​വി​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് കാ​യം​കു​ളം ബോ​യ്സ് ഹൈ​സ്കൂ​ളി​ന് സ​മീ​പം ട്രാ​ഫി​ക് പോ​ലീ​സ് ത​ട​ഞ്ഞ​ത്.
ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ത​ട്ടി​ക്ക​യ​റി. എ​സ്ഐ യോ​ടു പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.
സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ പേ​രു ചോ​ദി​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത പോ​ലീ​സ് സം​ഘം ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ന്ന​തു​വ​രെ ത​ന്നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ​താ​യി റാ​ഫി പ​റ​യു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ നൗ​ഷാ​ദ് തെ​ക്ക​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.